നന്മ നിറഞ്ഞ മതേതര സമൂഹം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നവയുഗം ദമ്മാം മേഖല ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദമ്മാം: 'നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുക' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന സമൂഹ നോയ്മ്പ്തുറയില്‍, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.ദമ്മാമിലെ പ്രവാസി സമൂഹത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവര്‍ത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും, പൗരപ്രമുഖരും ഒക്കെ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന്, നവയുഗം നേതാക്കളായ സാജന്‍ കണിയാപുരം, ഗോപകുമാര്‍ അമ്പലപ്പുഴ, തമ്പാന്‍ നടരാജന്‍, ജാബിര്‍ എബ്രാഹിം, സാബു വര്‍ക്കല, മുഹമ്മദ് ഷിബു, ഇര്‍ഷാദ്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബാബു പാപ്പച്ചന്‍, ഷാജഹാന്‍, ഇബ്രാഹിം, സുരേന്ദ്രന്‍, അലിയാര്‍, സംഗീത സന്തോഷ്, ആമിന റിയാസ്, മുഹമ്മദ് റിയാസ്, സന്തോഷ് കുമാര്‍, സുദേവന്‍, ഉദയന്‍, മുനീര്‍ അബ്ദുല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി.