ഫെല്ല മെഹകിന് ജി.സി.സി. കെ.എം.സി.സി പേങ്ങാട് പുരസ്കാരം നല്കി
By : സ്വന്തം ലേഖകൻ
Update: 2025-04-25 12:38 GMT
ജിദ്ദ: ആഗോള യൂത്ത് അംബാസിഡര്‍ പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അത്യപൂര്‍വം നേട്ടം കൈവരിച്ച് പേങ്ങാടിന്റെ അഭിമാനമായ ഫെല്ല മെഹകിനെ ജി.സി.സി. കെ.എം.സി.സി പേങ്ങാട് പുരസ്കാരം നല്കി അനുമോദിച്ചു.
ജിദ്ദയിലെ ഹാഷ് ഫ്യൂചര്‍ ഓണ്‍ലൈന്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ മുഖ്യരക്ഷാധികാരി ഇ. ഹസ്സന്‍കോയ ഉപഹാരം കൈമാറി. പി കബീര്‍, സഹീര്‍ ബാബു, ഹബീബ് പാണ്ടികശാല, ഇ ഷാജില്‍ ഹസ്സന് തുടങ്ങിയവര്‍ സംബന്ധിച്ചു.