പ്രവാസി കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി

Update: 2025-02-25 13:36 GMT

ദമ്മാം : പ്രവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്‌നേഹത്തിന്റെയും ഉത്സവം തീര്‍ത്ത് നവയുഗം സാംസ്‌ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി.

ദമ്മാം സിഹാത്തിലെ ആന്‍നഖ്യാ ഫാം ഹൗസില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തില്‍, ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു.

രാവിലെ മുതല്‍ തന്നെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും ഉള്ള വിവിധ മത്സരങ്ങള്‍ ഇന്‍ഡോര്‍ ഹാളിലും, ഔട്‌ഡോര്‍ സ്റ്റേഡിയത്തിലുമായി അരങ്ങേറി. വിവിധ മത്സരങ്ങളിലും, കലാ പരിപാടികളിലും ആവേശപൂര്‍വ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകുന്നേരം വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികള്‍ കോര്‍ത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. സുറുമി നസീം കലാസന്ധ്യയുടെ അവതാരകയായികലാസന്ധ്യക്കൊടുവില്‍ മത്സരവിജയികളായവര്‍ക്ക് നവയുഗം നേതാക്കള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുടുംബസംഗമം പരിപാടിയ്ക്ക് നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അരുണ്‍ ചാത്തന്നൂര്‍, മഞ്ജു മണിക്കുട്ടന്‍, ഉണ്ണി മാധവം, നിസ്സാം കൊല്ലം, സംഗീത ടീച്ചര്‍, ബിനുകുഞ്ഞു, റിയാസ്, ജാബിര്‍, രവി ആന്ത്രോട്, മീനു അരുണ്‍, മഞ്ജു അശോക്, ഷെമി ഷിബു, അമീന റിയാസ്, ആതിര, ദീപ, ഉഷ ഉണ്ണി, നാഫിത, ഇബ്രാഹിം, വര്‍ഗ്ഗീസ്, വിനീഷ്, സുധീഷ്, ഷിബു, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Similar News