ദീര്‍ഘകാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റിഅംഗം രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നല്‍കി
അല്‍കോബാര്‍: പതിനാറു വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന കേന്ദ്രകമ്മിറ്റി അംഗവും, കോബാര്‍ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
നവയുഗം കോബാര്‍ മേഖല ഓഫിസ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം കോബാര്‍ മേഖല മേഖല രക്ഷാധികാരി അരുണ്‍ ചാത്തന്നൂരും, സെക്രട്ടറി ബിജു വര്‍ക്കിയും ചേര്‍ന്ന് രവി ആന്ത്രോടിന് നവയുഗത്തിന്റെ ഉപഹാരം സമ്മാനിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നവയുഗം നേതാക്കളായ ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീണ്‍ വാസുദേവന്‍, രഞ്ജിതാപ്രവീണ്‍, മീനു അരുണ്‍, ഷെന്നി, മെല്‍ബിന്‍, സാജി അച്ചുതന്‍, ഇബ്രാഹിം, സഹീര്‍ഷാ, സുധീ എന്നിവര്‍ ആശംസപ്രസംഗം നടത്തി.
പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കിഴക്കന്‍ഞ്ചേരി സ്വദേശിയായ രവി ആന്ത്രോട്, ദമ്മാമിലെ സാമില്‍ കമ്പനിയിലെ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍ ജോലി ചെയ്തു വരികയായിരുന്നു. നവയുഗംസാംസ്‌കാരികവേദിയില്‍ രൂപീകരണകാലം മുതല്‍ മെമ്പര്‍ ആയ രവി, ദമ്മാമിലെ കലാ,സാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലയില്‍ സജീവമായിരുന്നു. നവയുഗം റാക്ക യൂണിറ്റ് സെക്രെട്ടറി, കോബാര്‍ മേഖല കമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ സബിത, മക്കളായ അമൃത, ആരുഷ് എന്നിവര്‍ അടങ്ങുന്നതാണ് രവിയുടെ കുടുംബം. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്നത്.