ഇന്ത്യയെ ഒരു യാഥാസ്ഥിതിക മതരാജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗരൂഗരാകണം: നവയുഗം ജുബൈല്‍

Update: 2025-08-01 10:12 GMT

ജുബൈല്‍: ലോകമെങ്ങും രാജ്യങ്ങള്‍ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോള്‍, ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങള്‍ പേറുന്ന മനുസ്മ്രിതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുമതരാജ്യമാക്കി പരിവര്‍ത്തനം ചെയ്യാനുള്ള സംഘപരിവാര്‍ സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ക്കെതിരെ, മറ്റേതൊരു ഇന്ത്യന്‍ പൗരരെയും പോലെ ഇന്ത്യന്‍ പ്രവാസസമൂഹവും ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും, നവയുഗം സാംസ്‌ക്കാരികവേദി കണ്‍വീനറുമായ ബെന്‍സിമോഹന്‍ അഭിപ്രായപ്പെട്ടു.

നവയുഗം സാംസ്‌ക്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി ബദര്‍അല്‍റാബി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.ദിനദേവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച്, മുതിര്‍ന്ന നേതാവ് എം.ജി മനോജ് നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനവും നിര്‍വഹിച്ചു. കെ ആര്‍ സുരേഷ് ആദ്യമെമ്പര്‍ഷിപ്പ് ഫോം ഏറ്റുവാങ്ങി.

നവയുഗം നേതാക്കളായ ടി.കെ നൗഷാദ്, പുഷ്പകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.നൗഷാദ് സ്വാഗതവും, ഷിബു എസ്.ഡി നന്ദിയും പറഞ്ഞു

Similar News