സേവനം ആസ്ത്രേലിയ, പെര്‍ത്ത് വിഷു ആഘോഷം സംഘടിപ്പിച്ചു

Update: 2025-04-23 13:16 GMT

ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുപൂജയോടുകൂടി ആരംഭിച്ച വിഷു ആഘോഷപരിപാടികള്‍, വിഷുക്കണിക്കുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിഷുകൈനീട്ടവും നാട്ടില്‌നിന്നെത്തിയ അച്ചനമ്മമാര്‍ക്കു വിഷുക്കോടിയും സമ്മാനിച്ചു. ദീപിക പ്രവീണിന്റെ വിഷു ആശംസയോടുകൂടി ആരംഭിച്ച കലാപരിപാടിയില്‍ വളരെ മികച്ച നിലയില്‍ പരിശീലനം നടത്തി ചിട്ടയായി ആവിഷ്‌കരിക്കപ്പെട്ട കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സുകള്‍, മനോഹരമായ ഗാനാലാപനങ്ങള്‍ എന്നിവ അവതരിപ്പിച്ചു.

സേവനം പ്രസിഡന്റ സുമോദ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ഉത്ഘാടനച്ചടങ്ങില്‍ Bandyup woman's prison Cliinical Nurse Manager ജീന്‍ ആപ്പ്‌ലിന്‍ മുഖ്യ അതിഥിയായി, City of Armadale കൗണ്‍സിലര്‍ ഷാനവാസ്സ് പീറ്റര്‍ മുഖ്യ പ്രഭാഷണനവും, Hindu council of WA ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ പ്രഭാകരന്‍, City of Swan Community Development Officer ജോസ് സിസിലിയാമ്മ തുടങ്ങിയവര്‍ വുഷു ആശംസയും നിര്‍വഹിച്ചു.

സ്വാഗതാശംസ നിര്‍വഹിച്ച സേവനം സെക്രട്ടറി പ്രവീണ്‍ സുധാകരന്‍ മുതല്‍ കൃതജ്ഞത പറഞ്ഞകൃഷ്ണ ദിനേശ്, സ്റ്റേജ് നിയന്ത്രണം നടത്തിയ ആങ്കര്‍ കൃഷ്ണ അനീഷ്,മികവുറ്റ സൗണ്ട് സിസ്റ്റവും അതിന്റെ മികവാര്‍ന്ന നിയന്ത്രണവും നിര്‍വഹിച്ച അഭിരാം, ശരത്, ഗംഗ അഖിലിന്റെ നേതൃത്വത്തില്‍ ആസ്വാദ്യകരമായവിഷു സദ്യ ഒരുക്കിയ സേവനം വനിതാവേദി പ്രവര്‍ത്തകര്‍, രാജീവ് വയലക്കര ഡിസൈന്‍ ചെയ്ത മനോഹരമായ സ്റ്റേജ് അലങ്കാരങ്ങള്‍, മനോഹരങ്ങളായ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ എല്ലാംകൊണ്ടും പരിപാടി പെര്‍ത്ത് മലയാളികള്‍ക്ക് മിഴിയഴകേകി മാറി.

Similar News