- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിലേയ്ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസര്‍വ്വീസുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുക: നവയുഗം
അല്‍ കോബാര്‍: സൗദിപ്രവാസികളുടെ യാത്രസൗകര്യം വര്‍ദ്ധിപ്പിയ്ക്കാനായി, സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക്, കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസര്‍വ്വീസുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടി, കേന്ദ്രസര്‍ക്കാര്‍ വിമാനകമ്പനികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കോബാര്‍ അക്രബിയ യുണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോബാര്‍ അക്രബിയയില്‍ പ്രകാശ് മോന്റെ അധ്യക്ഷതയില്‍ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.
നവയുഗം കോബാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് സജീഷ് പട്ടാഴി ആശംസപ്രസംഗം നടത്തി.
യൂണിറ്റ് സമ്മേളനത്തിന് കെ കൃഷ്ണന് സ്വാഗതവും, ഷഫീഖ് ഖാസിം നന്ദിയും പറഞ്ഞു.
നവയുഗം അക്രബിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഹിദായത്തുള്ള (രക്ഷാധികാരി), പ്രകാശ് മോന് (പ്രസിഡന്റ്), കൃഷ്ണന് പേരാമ്പ്ര (വൈസ് പ്രസിഡന്റ്), സന്തോഷ് ചാങ്ങോലിക്കല്‍ (സെക്രട്ടറി), ഷഫീഖ് ഖാസിം (ജോയിന്റ് സെക്രട്ടറി), വിഷ്ണു രാമനാട്ടുകര (ട്രെഷറര്‍) എന്നിവരെയും, സജീഷ്, അജോ ബാബു, മെബിന്, ഷാജി അലക്സാണ്ടര്‍, അശോക് കുമാര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന യൂണിറ്റ് എക്സിക്യൂട്ടീവിനേയും സമ്മേളനം തെരെഞ്ഞെടുത്തു.