ചൊവ്വയില്‍ ജലപ്രവാഹത്തിന്റെ സാന്നിധ്യത്തിന് തെളിവുകള്‍; ജെസെറോ ഗര്‍ത്തത്തിലെ പര്യവേഷണം വെളിച്ചം വീശുന്നത് ജീവന്റെ തെളിച്ചത്തിലേക്ക്; വാസയോഗ്യമായ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് തെളിവുകളെന്ന് നാസ
ചൊവ്വയില്‍ ജലപ്രവാഹത്തിന്റെ സാന്നിധ്യത്തിന് തെളിവുകള്‍
നാസയുടെ ചൊവ്വ പര്യവേഷണ വാഹനം അവിടെ ജലപ്രവാഹത്തിന്റെ സാന്നിധ്യവും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള സാഹചര്യങ്ങളുടേയും തെളിവുകള്‍ കണ്ടെത്തി. ജെസെറോ ഗര്‍ത്തത്തിലെ ജലവുമായുള്ള പ്രതിപ്രവര്‍ത്തനം മൂലം അഗ്നിപര്‍വ്വത പാറകളില്‍ മാറ്റം വരുത്തിയതിന്റെ ചലനാത്മക ചരിത്രം കാണിക്കുന്ന രണ്ട് ഡസന്‍ തരം ധാതുക്കളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ ജെസെറോയില്‍ വാസയോഗ്യമായ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നതായി അവര്‍ പറഞ്ഞു.
ഇവിടെ ജലം രാസരപ്രക്രിയയിലൂടെ പാറകളെ ലവണങ്ങളായും കളിമണ്ണ് ധാതുക്കളായും രൂപാന്തരപ്പെടുത്തി,
എന്നും ഇത് സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. ഇവയില്‍ ആദ്യത്തേതില്‍ ഉയര്‍ന്ന താപനിലയിലുള്ള അമ്ലത്വമുള്ള ജലം ഉള്‍പ്പെട്ടിരുന്നു. കഠിനവും ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അനുകൂലമല്ലാത്തതുമായ അവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേത് മിതമായ, നിഷ്പക്ഷ സാഹചര്യങ്ങളില്‍ രൂപപ്പെട്ടു, ഇത് ഒരു വലിയ പ്രദേശത്ത് കൂടുതല്‍ ആതിഥ്യമരുളുന്ന അന്തരീക്ഷം പ്രദാനം ചെയ്തു.
മൂന്നാമത്തേത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടതും താഴ്ന്ന താപനിലയിലുള്ളതുമായ ക്ഷാരാവസ്ഥകള്‍ സൃഷ്ടിച്ചു എന്നും ഇത് ജീവിതത്തിന് വളരെ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. പഠനത്തിന് നേതൃത്വം നല്‍കിയ റൈസ് യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥി എലീനര്‍ മോര്‍ലാന്‍ഡ് പറയുന്നത് 'ജെസീറോയില്‍ കണ്ടെത്തിയ ധാതുക്കള്‍ ദ്രാവക വ്യതിയാനത്തിന്റെ ഒന്നിലധികം തെളിവുകളെ പിന്തുണയ്ക്കുന്നു എന്നാണ്.
ചൊവ്വയിലെ 28 മൈല്‍ വീതിയുള്ള പ്രദേശമായ ജെസീറോ ക്രേറ്റര്‍, ജീവന്റെ അടയാളങ്ങള്‍ തേടി 2021 ഫെബ്രുവരിയില്‍ നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ഇറങ്ങിയതിനുശേഷമാണ് പര്യവേക്ഷണം ചെയ്യപ്പെട്ടത്. ഇവിടെ ഒരുകാലത്ത് ഒരു പുരാതന തടാകത്തിന്റെയും നദിയും ഉള്‍പ്പെട്ട ആവാസ കേന്ദ്രമായിരുന്നുവെന്ന് റോവറില്‍ നിന്നുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നു.
ചൊവ്വയുടെ ചരിത്രത്തിലുടനീളം ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ ഒന്നിലധികം തവണ സംഭവിച്ചിരിക്കാമെന്ന് ഏറ്റവും പുതിയ ഗവേഷണം സൂചിപ്പിക്കുന്നത്. ഭൂമിയിലെ പാറകളുടെ അതേ കൃത്യതയോടെ ചൊവ്വയിലെ സാമ്പിളുകള്‍ തയ്യാറാക്കാനോ സ്‌കാന്‍ ചെയ്യാനോ കഴിയാത്തതിനാല്‍ ഗവേഷകര്‍ അവയുടെ മാതൃകകള്‍ ഉപയോഗി്ച്ചാണ് പഠനം നടത്തുന്നത്.
ഒരുകാലത്ത് പുരാതന തടാകത്തിന്റെ സ്ഥലമായിരുന്ന ജെസെറോയില്‍ ജല പ്രവാഹത്തിന്റെ സങ്കീര്‍ണ്ണവും ചലനാത്മകവുമായ ഒരു ചരിത്രം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഓരോ പുതിയ ധാതു കണ്ടെത്തുന്നതും ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോ എന്ന് മനസ്സിലാക്കുന്നതിലേക്ക് ശാസ്ത്രജ്ഞരെ അടുപ്പിക്കുക മാത്രമല്ല, ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഏതൊക്കെ സാമ്പിളുകള്‍ ശേഖരിക്കണമെന്ന കാര്യത്തില്‍ പെര്‍സെറന്‍സിനെ നയിക്കുകയും ചെയ്യുന്നുണ്ട്.