ഉത്തേജക പരിശോധനയില്‍ ക്ലോമിഫൈനിന്റെ സാന്നിധ്യം; ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവ് വിസ്മയയ്ക്ക് താല്‍ക്കാലിക സസ്‌പെന്‍ഷന്‍

Update: 2024-11-19 08:53 GMT

കൊച്ചി: മലയാളി അത്ലെറ്റ് വി.കെ വിസ്മയയ്ക്ക് താല്‍ക്കാലിക വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. കഴിഞ്ഞ ആഗസ്റ്റ് 24ന് നാഡ നടത്തിയ പരിശോധനയിലാണു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. കണ്ണൂരില്‍ വച്ചായിരുന്നു പരിശോധന നടന്നത്. ഉത്തേജക പരിശോധനയില്‍ നിരോധിത വസ്തുവായ ക്ലോമിഫൈനിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ തുടര്‍ച്ചയായി അഞ്ചാം സ്വര്‍ണമെഡല്‍ നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘത്തിലും വിസ്മയയുണ്ടായിരുന്നു.

മത്സരങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും സാംപിളുകള്‍ പരിശോധിക്കുന്നത് പതിവാണ്. ഇത്തരം പതിവ് പരിശോധനയുടെ ഭാഗമായി താരത്തിന്റെ വീട്ടില്‍ നിന്നാണ് സാംപിള്‍ എടുത്തത്. വിസ്മമയുടെ ഭാഗം കൂടി വിശദമായി പരിശോധിച്ച ശേഷം നാഡ അച്ചടക്ക സമിതിയാകും വിലക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടക്കുക.

Tags:    

Similar News