ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ മോഹൻ ബഗാൻ; ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി; ഇത്തവണ കൊമ്പന്മാരുടെ ഹോം മത്സരങ്ങൾക്കായി ഒരുങ്ങുന്നത് ആ സ്റ്റേഡിയം

Update: 2026-01-27 03:07 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണിലെ മത്സരക്രമം പുറത്തുവിട്ടു. ഫെബ്രുവരി 14ന് വൈകീട്ട് അഞ്ചിന് കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. മെയ് 11 വരെയുള്ള മത്സരങ്ങൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. ആകെ എട്ട് ഹോം മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തിലുള്ളത്. ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. ഫെബ്രുവരി 28, മാർച്ച് 7, 21, ഏപ്രിൽ 15, 18, 23, മെയ് 10, 17 തീയതികളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ടാകും.

14 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലീഗിൽ ചില ടീമുകളുടെ ഹോം ഗ്രൗണ്ടുകളിൽ മാറ്റമുണ്ട്. മുഹമ്മദൻ തങ്ങളുടെ ഹോം മത്സരങ്ങൾ ജംഷദ്‌പൂരിലും, ഇന്റർ കാശി ഭുവനേശ്വറിലും വെച്ചാകും കളിക്കുക. ഉദ്ഘാടന ദിവസം തന്നെ എഫ്‌സി ഗോവയും ഇന്റർ കാശിയും തമ്മിലുള്ള മത്സരവും നടക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐഎസ്എൽ കളിക്കാനെത്തുന്നത് മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. 

Tags:    

Similar News