ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഇന്ത്യയുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍; ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലും ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; അര്‍ധസെഞ്ച്വറിയും വിക്കറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി പതിനാലുകാരന്‍

ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഇന്ത്യയുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍

Update: 2025-07-19 11:59 GMT

മുംബൈ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നുന്ന പ്രകടനവുമായി വൈഭവ് സൂര്യവംശി. ഇതിനൊപ്പം റെക്കോഡും കൗമാരതാരം സ്വന്തമാക്കി. ഒരേ യൂത്ത് ടെസ്റ്റില്‍ അര്‍ധസെഞ്ച്വറിയും വിക്കറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി വൈഭവ് സൂര്യവംശി മാറി. ബംഗ്ലാദേശ് താരമായ ഹാസന്‍ മിര്‍സയുടെ റെക്കോഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്.

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ താരം ഒട്ടേറെ റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യൂത്ത് ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ തിളങ്ങിയത്. ആദ്യ യൂത്ത് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ 14 റണ്‍സ് മാത്രമാണ് വൈഭവിന് നേടാനായത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ചുറി തികച്ചാണ് താരം തിരിച്ചുവന്നത്. 44 പന്തില്‍ നിന്ന് വൈഭവ് 56 റണ്‍സെടുത്തു. ഒന്നാമിന്നിങ്സില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങില്‍ തിളങ്ങിയ കൗമാരക്കാരനെയാണ് കണ്ടത്. താരം രണ്ടു വിക്കറ്റെടുത്താണ് ഞെട്ടിച്ചത്.

യൂത്ത് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയും വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമന്നെ നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസ്സന്റെ റെക്കോഡാണ് താരം തകര്‍ത്തത്. 2013-ല്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ഹസ്സന് 15 വര്‍ഷവും 167 ദിവസവുമായിരുന്നു പ്രായം. 14ാം വയസില്‍ വൈഭവ് ഈ റെക്കോഡ് മറികടന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വൈഭവ് തന്റെ ആള്‍ റൗണ്ട് മികവ് കൂടി പുറത്തെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ വൈഭവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 14 റണ്‍സിന് വൈഭവ് പുറത്തായി. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ 44 പന്തില്‍ 56 റണ്‍സെടുത്തു. മത്സരത്തില്‍ വൈഭവ് രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു. അതേസമയം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ അയുഷ് മാത്രയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 540 റണ്‍സ് നേടിയിരുന്നു. വിഹാന്‍ മല്‍ഹോത്ര, അഭിഗയാന്‍ കുണ്ടു, രാഹുല്‍ കുമാര്‍, ആര്‍.എസ് അംബരീഷ് എന്നിവര്‍ അധര്‍സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ അലക്‌സ് ഗ്രീനും റല്‍ഫി ആല്‍ബെര്‍ട്ടും മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 439 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 248 റണ്‍സിന് ഓള്‍ ഔട്ടായി. 63 റണ്‍സുമായി മല്‍ഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. ആറ് വിക്കറ്റുമായി ആര്‍ച്ചി വോണ്‍ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങി.

350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് വീശിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 270 എന്നനിലയിലെത്തിയപ്പോള്‍ മത്സരം സമനിലയിലാവുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 20ന് ചെംസ്‌ഫോഡില്‍ ആരംഭിക്കും.

Tags:    

Similar News