സെൽഹേസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിന് അട്ടിമറി ജയം; ലിവർപൂളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പ്രീമിയർ ലീഗിൽ പരാജയമറിയാതെ ഗ്ലാസ്നറും സംഘവും

Update: 2025-09-28 07:02 GMT

ലണ്ടൻ: പ്രീമിയർ ലീഗ് സീസണിൽ ലിവർപൂളിന് ആദ്യ തോൽവി. ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിവർപൂളിനെ പരാജയപ്പെടുത്തി. ജയത്തോടെ സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന ടീമായിരിക്കുകയാണ് ക്രിസ്റ്റൽ പാലസ്. സെൽഹേസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ആതിഥേയർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കാളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ എൻകേറ്റിയ നേടിയ ഗോൾ പാലസിന് വിജയം സമ്മാനിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ പാലസ് ആക്രമിച്ചു കളിച്ചു. 9-ാം മിനിറ്റിൽ ഇസ്മയില സാർ നേടിയ ഗോളിലൂടെ ക്രിസ്റ്റൽ പാലസ് മുന്നിലെത്തി. കോർണർ കിക്കിൽ റയാൻ ഗ്രാവൻബർച്ചിന്റെ പിഴവ് മുതലെടുത്ത് ഇസ്മൈല സാർ പാലസിനായി ഗോൾ വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും മാറ്റെറ്റയുടെ ഒരു മികച്ച അവസരം ആലിസൺ വിഫലമാക്കി.

ലിവർപൂൾ താരമായ ഫ്ലോറിയൻ വിർട്സിന് ലഭിച്ച സുവർണ്ണാവസരം മുതലാക്കാൻ കഴിഞ്ഞില്ല. 87-ാം മിനിറ്റിൽ ഫെഡറിക്കോ കിയേസയിലൂടെ ലിവർപൂൾ സമനില പിടിച്ചെങ്കിലും, ഇൻജറി ടൈമിൽ എഡ്ഡി എൻകെറ്റിയ നേടിയ ഗോൾ ക്രിസ്റ്റൽ പാലസിന് വിജയമൊരുക്കി. തോറ്റെങ്കിലും ലിവർപൂളിന് ഒന്നാം സ്ഥാനം നിലനിർത്താനായി. ലിവർപൂളിന്റെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുക്കാൻ പാലസ് ടീമിന് സാധിച്ചു. മത്സരത്തിലുടനീളം പാലസ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾകീപ്പർ ആലിസൺ രക്ഷകനായി.  

Tags:    

Similar News