ആവേശപ്പോരിൽ സമനില പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇൻജുറി ടൈമിൽ ഗോൾ വല കുലുക്കിയത് മത്യാസ് ഡിലിറ്റ്; സ്വന്തം തട്ടകത്തിൽ വീണ്ടും നാണംകെട്ട് ടോട്ടൻഹാം ഹോട്സ്പർ
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടനാം ഹോട്ട്‌സ്‌പറിനെതിരായ ആവേശ പോരാട്ടത്തിൽ സമനില പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. 96-ാം മിനിറ്റിൽ മാത്തീജ്സ് ഡി ലിഗ്റ്റ് നേടിയ ഹെഡ്ഡർ ഗോളാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. ടോട്ടൻഹാമിനായി 84-ാം മിനിറ്റിൽ മത്യാസ് ടെല്ലും 90+1-ാം മിനിറ്റിൽ റിച്ചാർലിസണും ഗോൾ നേടി. യുനൈറ്റഡിനായി ബ്രയാൻ എംബ്യൂമോ (32) യും മത്യാസ് ഡിലിറ്റും (90+6) ഗോൾ നേടി.
ടോട്ടൻഹാം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുനൈറ്റഡ് ആദ്യം മുന്നീലെത്തി. 32-ാം മിനിറ്റിൽ അമദ് ദിയാലോയുടെ ക്രോസിൽ നിന്ന് എംബ്യൂമോ ഹെഡറിലൂടെ ഗോൾ നേടി. കോച്ച് റൂബൻ അമോറിം ടീമിൽ വരുത്തിയ മാറ്റങ്ങൾ ഈ ഗോളിലൂടെ ഫലമുണ്ടാക്കി. ഒരു ഗോൾ ലീഡിൽ കളിയെങ്കിലും ടോട്ടൻഹാം തിരിച്ചടിക്കുകയായിരുന്നു. ഈ സീസണിൽ എംബുമോയുടെ ആറാം ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ടോട്ടനത്തിന് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല.
ഒരു ഗോൾ ലീഡിൽ യുനൈറ്റഡ് ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു തോമസ് ഫ്രാങ്കിന്റെ ടോട്ടൻഹാം ഇരട്ട ഗോളുമായി തിരിച്ചടിച്ചത്. 84-ാം മിനിറ്റിൽ മാത്തിസ് ടെൽ ആണ് ടോട്ടനത്തിന് വേണ്ടി സമനില ഗോൾ നേടിയത്. പിന്നാലെ 91-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടനത്തിന് മുന്നിലെത്തിച്ചു. എന്നാൽ, സ്റ്റോപ്പേജ് ടൈമിൽ ലഭിച്ച കോർണറിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ തലവെച്ച് ഡി ലിഗ്റ്റ് യുണൈറ്റഡിനെ സമനിലയിൽ നേടുകയായിരുന്നു.
അഞ്ചു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയറിയാതെ മുന്നേറുകയാണ്. അതേസമയം, ഈ സീസണിൽ ടോട്ടനത്തിന് അവരുടെ തട്ടകത്തിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. 11 മത്സരങ്ങളിൽ ഇരുടീമുകൾക്കും 18 പോയന്റ് വീതമാണെങ്കിലും ടോട്ടൻഹാം മൂന്നാമതും യുണൈറ്റഡ് ഏഴാമതുമാണ്. 25 പോയന്റുമായി ആഴ്സണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ ഇരുടീമുകൾക്കും 18 പോയന്റ് വീതമാണെങ്കിലും ടോട്ടൻഹാം മൂന്നാമതും യുനൈറ്റഡ് ഏഴാമതുമാണ്. 25 പോയന്റുമായി ആഴ്സണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.
