ദേശീയ ഗെയിംസ് വോളിബോള്‍ ടീമിനെ ചൊല്ലിയുള്ള തര്‍ക്കം; കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈക്കോടതി; കേരള ഒളിമ്പിക് അസോസിയേഷന്‍ വേളിബോള്‍ ടീം പങ്കെടുക്കും
കൊച്ചി: ദേശീയ ഗെയിംസ് വോളിബോള്‍ ടീമിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് തിരിച്ചടി. ദേശീയ ഗെയിംസില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ വേളിബോള്‍ ടീം മത്സരിക്കും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ ടീം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഐഒഎയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും അസോസിയേഷന്‍ തെരഞ്ഞെടുത്ത ടീമിനെ മാറ്റില്ലെന്നും കേരള ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു. ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് നിലവില്‍ രണ്ട് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുത്ത ടീമിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിന്റെയും പേരുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇരു സംഘടനകളും ടീം പ്രഖ്യാപിച്ച് പരിശീലനം ആരംഭിച്ചിരുന്നു.