ബെർട്ടോമിയുവും കെവിൻ യോക്കും മുന്നിൽ; മധ്യനിര ഭരിക്കാൻ വിബിനും മർലോണും; കറ്റാലയുടെ പട റെഡി; 27 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ക്വാഡിനെ പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്ന 27 അംഗ സംഘത്തെയാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല അണിനിരത്തുന്നത്. പ്രമുഖ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യയുടെ വളർന്നുവരുന്ന പ്രതിഭകളെയും ഉൾപ്പെടുത്തി കിരീടമോഹവുമായാണ് ഇക്കുറി മഞ്ഞപ്പടയുടെ വരവ്.
പ്രതിരോധവും മധ്യനിരയും അതിശക്തംസച്ചിൻ സുരേഷ് നയിക്കുന്ന ഗോൾകീപ്പിംഗ് വിഭാഗം ടീമിന് സുരക്ഷിതത്വം നൽകുമ്പോൾ, പ്രതിരോധത്തിൽ ഉമർ ബാഹ് എന്ന വിദേശ കരുത്തും ബികാഷ് യുംനത്തിന്റെ നായകപാടവവും ടീമിന് കരുത്താകും. മധ്യനിരയിൽ കളി മെനയാൻ വിബിൻ മോഹനനും മർലോൺ റൂസും എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് കൂടുതൽ മൂർച്ച കൂടും. വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും നയിക്കുന്ന മുന്നേറ്റനിര ഇക്കുറി എതിരാളികൾക്ക് വലിയ ഭീഷണിയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്ക്വാഡ് 2025-26വിഭാഗംതാരങ്ങൾ
ഗോൾകീപ്പർമാർ:
സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ
ഡിഫൻഡേഴ്‌സ്
നവോച്ച സിംഗ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിംഗ്, മുഹമ്മദ് സഹീഫ്, ബികാഷ് യംനം, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്
മിഡ്‌ഫീൽഡേഴ്സ്
വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവമ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ
ഫോർവേഡ്സ്
കൊറൗ സിംഗ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, ശ്രീകുട്ടൻ എം.എസ്, വിക്ടർ ബെർട്ടോമിയു, കെവിൻ യോക്ക്