സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു നായകൻ; യുവതാരങ്ങൾക്ക് പ്രാധാന്യം; കിക്കോഫ് ജനുവരി 22ന്
കൊച്ചി: 79-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധനിര താരം ജി. സഞ്ജു നയിക്കുന്ന 22 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കലാശപ്പോരിൽ കൈവിട്ട കിരീടം തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണ ടീമിനെ രൂപീകരിച്ചിരിക്കുന്നത്.
അസമിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സർവീസസ്, പഞ്ചാബ്, ഒഡിഷ, റെയിൽവേസ്, മേഘാലയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 22 മുതൽ ഫെബ്രുവരി എട്ട് വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടും.
കേരള ടീം അംഗങ്ങൾ:
ഗോൾകീപ്പർമാർ: ടി.വി. അൽകേഷ് രാജ് (തൃശൂർ), എസ്. ഹജ്മൽ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം).
പ്രതിരോധ താരങ്ങൾ: ജി. സഞ്ജു (എറണാകുളം - നായകൻ), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്‌സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്‌ദുൽ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്).
മധ്യനിര താരങ്ങൾ: എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്നേഷ് (തിരുവനന്തപുരം), എം.എൽ. അബൂബക്കർ ദിൽഷാദ് (കാസർകോട്).
സ്ട്രൈക്കർമാർ: ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാൻ (പാലക്കാട്), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അഷർ (തൃശൂർ).