- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പണിൽ ഹാട്രിക് കിരീടവുമായി ഇഗാ സ്വിയാടെക്
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ കിരീടം പോളണ്ടിന്റെ ലോക ഒന്നാം നമ്പർ താരമായ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിൻ പൗളീനിയെ ഫൈനലിൽ തോൽപ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണിൽ ഇഗയുടെ നാലാം കിരീടവും തുടർച്ചയായ മൂന്നാം കിരീടവുമാണിത്. 2020, 2022, 2023 വർഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്.
മൂന്നാം സീഡ് യു.എസിന്റെ കൊക്കോ ഗാഫിനെ കീഴടക്കിയാണ് സ്വിയാടെക് കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ജെസ്റ്റിന് ഹെനിന് ശേഷം തുടർച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന താരമാണ് സ്വിയാടെക്. ഇഗയുടെ അഞ്ചാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണെന്ന പ്രത്യേകതയുമുണ്ട്.
പ്രായത്തിൽ ഇരുപത്തിമൂന്നുകാരി ഇഗയെക്കാൾ അഞ്ച് വയസ്സിനു മുതിർന്നതാണെങ്കിലും ഗ്രാൻസ്‌ലാം ടെന്നിസിൽ പവോലീനി രണ്ടാം റൗണ്ടിനപ്പുറം മുന്നേറിയത് ഈ സീസണിൽ മാത്രമാണ്. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിലെത്തിയിരുന്നു. ഇപ്പോൾ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും.
ഇറ്റലിയിൽ ജനിച്ച പവോലീനി പക്ഷേ ബാല്യകാലം ചെലവഴിച്ചത് ഇഗയുടെ നാടായ പോളണ്ടിലാണ്. മുത്തശ്ശിയുടെ കൂടെയായിരുന്നു അത്. ആഫ്രിക്കൻ രാജ്യമായ ഘാനയിലും പവോലീനിക്ക് കുടുംബവേരുകളുണ്ട്. റൊളാങ് ഗാരോസിൽ 20 മത്സരങ്ങളുടെ വിജയത്തുടർച്ചയുമായാണ് ഇഗ ഫൈനലിനിറങ്ങിയത്.
ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടാൻ ഇതുവരെ ഇഗയ്ക്ക് സാധിച്ചിട്ടില്ല. 24 വയസ് തികയുന്നതിന് മുമ്പ് നാല് ഫ്രഞ്ച് ഓപ്പൺ നേടുന്ന താരവും ഇഗ തന്നെയാണ്. മോണിക്ക സെലസ്, ജെസ്റ്റിൻ ഹെനിൻ എന്നിവക്ക് ശേഷം ഫ്രഞ്ച് ഓപ്പൺ ഹാട്രിക് കിരീടമെന്നെ നേട്ടവും ഇഗ സ്വന്തമാക്കി. പുരുഷ ഫൈനലിൽ കാർലോസ് അൽക്കറാസ് നാളെ അലക്സാണ്ടർ സ്വെരേവിനെ നേരിടും.