സ്വന്തം തട്ടകത്തിൽ ടോട്ടനത്തിന് തോൽവി; പരാജയപ്പെട്ടത് 2-1 ന്; ആസ്റ്റൺ വില്ലയ്ക്ക് ജയം സമ്മാനിച്ചത് എമിലിയാനോ ബുയെൻഡിയയുടെ തകർപ്പൻ ഗോൾ

Update: 2025-10-20 12:12 GMT

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്ട്‌സ്‌പറിനെ 2-1 ന് പരാജയപ്പെടുത്തി ആസ്റ്റൺ വില്ല. ടോട്ടനം ഹോട്ട്‌സ്‌പർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലായിരുന്നു ആസ്റ്റൺ വില്ലയുടെ വിജയം. വിജയത്തോടെ ആസ്റ്റൺ വില്ല 12 പോയിന്റുമായി ലീഗ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, 14 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ റോഡ്രിഗോ ബെന്റാൻകുർ ടോട്ടനത്തെ മുന്നിലെത്തിച്ചു. ഒരു കോർണർ കിക്കിൽ നിന്നുള്ള കൃത്യമായ പാസ്സിൽ നിന്നാണ് ബെന്റാൻകുർ ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ ടോട്ടനം ആധിപത്യം പുലർത്തിയെങ്കിലും, 37-ാം മിനിറ്റിൽ ആസ്റ്റൺ വില്ലയുടെ മോർഗൻ റോജേഴ്സ് ഒരു മികച്ച ലോങ് റേഞ്ച് ഷോട്ടിലൂടെ ഗോൾ മടക്കി. പ്രതിരോധ നിര വെട്ടിച്ച് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ടോട്ടനം ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. 77-ാം മിനിറ്റിൽ, എമിലിയാനോ ബുയെൻഡിയ നേടിയ തകർപ്പൻ ഗോൾ ആസ്റ്റൺ വില്ലയ്ക്ക് വിജയമുറപ്പിച്ചു. കാഷ് നൽകിയ പാസ് സ്വീകരിച്ച ഡിഗ്നെ, അത് ബുയെൻഡിയക്ക് കൈമാറി. ബുയെൻഡിയ വിദഗ്ധമായി പ്രതിരോധം ഭേദിച്ച്, കൃത്യതയാർന്ന ഷോട്ടിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു. സമനില ഗോളിനായി ടോട്ടനം അവസാന നിമിഷങ്ങൾ പരിശ്രമിച്ചെങ്കിലും വില്ല ശക്തമായി പ്രതിരോധിച്ചു. 

Tags:    

Similar News