തിരിച്ചുവരവ് ഗംഭീരമാക്കി ബ്രയാൻ എംബ്യൂമോ; മാഞ്ചസ്റ്റർ ഡർബിയിൽ ജയിച്ചു കയറി യുണൈറ്റഡ്; സിറ്റിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

Update: 2026-01-17 16:56 GMT

ലണ്ടൻ: ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഓൾട്രഫോർഡിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബ്രയാൻ എംബ്യൂമോ, പാട്രിക് ഡൊർഗു എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്ന് ഗോളുകൾ ഓഫ് സൈഡ് കുരുക്കിൽപ്പെട്ട് നിഷേധിക്കപ്പെട്ടു.

ആദ്യപകുതിയിൽ പന്തടക്കത്തിൽ യുണൈറ്റഡിനായിരുന്നു മുന്നേറ്റമെങ്കിലും വലകുലുക്കാൻ അവർക്കായില്ല. ഹാരി മഗ്വയറിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയും, ബ്രൂണോ ഫെർണാണ്ടസിന്റെ ശ്രമം ഓഫ് സൈഡാകുകയും ചെയ്തതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാമത്തെ പകുതിയിലാണ് യുണൈറ്റഡ് ലീഡ് നേടിയത്.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് തിരിച്ചെത്തിയ ബ്രയാൻ ബാവുമ, 65-ാം മിനിറ്റിൽ സിറ്റി ഗോൾകീപ്പറെ മറികടന്ന് ആദ്യ ഗോൾ നേടി. തുടർന്ന് 76-ാം മിനിറ്റിൽ സിറ്റി ഡിഫൻഡർമാരെ കബളിപ്പിച്ച് പാട്രിക് ഡൊർഗു യുണൈറ്റഡിനായി രണ്ടാം ഗോളും വലയിലെത്തിച്ചു. ഈ തോൽവിയോടെ പോയിന്റ് നിലയിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ 21 കളികളിൽ 15 ജയവുമായി 49 പോയിന്റാണ് സിറ്റിക്കുള്ളത്.

എന്നാൽ, 22 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 43 പോയിന്റാണുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിക്കുകയാണെങ്കിൽ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി ഉയരും. 21 മത്സരങ്ങളിൽ 43 പോയിന്റുള്ള ആസ്റ്റൺ വില്ലയാണ് മൂന്നാം സ്ഥാനത്ത്. 22 കളികളിൽ നിന്ന് 35 പോയിന്റോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്താണുള്ളത്. 

Tags:    

Similar News