- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ്‌യുടെ'സർക്കാറി'നെ വെട്ടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ; ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവർത്തനം; സിനിമ സമൂഹത്തിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നത്; ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനം; വിജയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കാൻ ഒരുങ്ങി നിയമമന്ത്രി സി വി ഷൺമുഖൻ; വിവാദങ്ങൾക്കിടയിലൂം 100 കോടി കടന്ന് ചിത്രം
ചെന്നൈ: 'സർക്കാറി'നെ വെട്ടാൻ തുനിഞ്ഞ് തമിഴ്‌നാട് സർക്കാർ.നടൻ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'സർക്കാർ' നടപ്പാക്കുന്നത് ഭീകരവാദ പ്രവർത്തനമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷൺമുഖൻ. സർക്കാറിൽ സംഭവിക്കുന്നത് ഭീകരവാദപ്രവർത്തനമാണ്. സമൂഹത്തിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു. വിജയ്ക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ചിത്രം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം അധിക്ഷേപകരമായ സീനുകൾ വെട്ടിമാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂർ സി രാജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രതിപാദിക്കുന്ന പല വിഷയങ്ങളും മുരുഗദാസ് ചിത്രത്തിലൂടെ കാട്ടിത്തരാൻ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ നില
ചെന്നൈ: 'സർക്കാറി'നെ വെട്ടാൻ തുനിഞ്ഞ് തമിഴ്‌നാട് സർക്കാർ.നടൻ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'സർക്കാർ' നടപ്പാക്കുന്നത് ഭീകരവാദ പ്രവർത്തനമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷൺമുഖൻ. സർക്കാറിൽ സംഭവിക്കുന്നത് ഭീകരവാദപ്രവർത്തനമാണ്. സമൂഹത്തിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
വിജയ്ക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ചിത്രം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം അധിക്ഷേപകരമായ സീനുകൾ വെട്ടിമാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂർ സി രാജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു.
ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രതിപാദിക്കുന്ന പല വിഷയങ്ങളും മുരുഗദാസ് ചിത്രത്തിലൂടെ കാട്ടിത്തരാൻ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ നിലവിലുള്ള തലൈവർ, അമ്മ ഭരണത്തിലേക്കുള്ള ചൂണ്ടുവരിൽ കൂടിയാണ് ചിത്രം. തമിഴ്‌നാട്ടിലെ പോലെ തന്നെ കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ് ജെ.ഡി.എസ് സഖ്യ കക്ഷികൾ ഭരണത്തിലേറിയ നിർണായ സന്ദർഭങ്ങളുമൊക്കെ ചിത്രത്തിൽ കൂട്ടി വായിക്കപ്പെടുന്നു.
മറ്റൊരു സന്ദർഭത്തിൽ 'മരമില്ലാതെ എങ്ങനെ മഴ പെയ്തു' എന്നു പറഞ്ഞ് കേരളത്തിലെ എംഎൽഎയെയും ട്രോളുന്നുണ്ട്.കള്ള വോട്ടുകൾക്കെതിരെ കോടതിയെ സമീപിച്ച് വിധി നേടിയെടുക്കുന്നത്, തമിഴ്‌നാട്ടിലെ ജീർണിച്ച മക്കൾ രാഷ്ട്രീയം തുടങ്ങിയ നിരവധി വിഷയങ്ങളിലൂടെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയേയും ചിത്രം ചോദ്യം ചെയ്യുന്നു. പുതിയ ഒരു തമിഴ്‌നാട് എന്നു തന്നെയാണ് നായക കഥാപാത്രം ചിത്രത്തിലൂടെ ആവശ്യപ്പെടുന്നത്.
അതേസമയം ചിത്രത്തിൽ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടൻ വിജയ്‌ക്കെതിരെയും സംവിധായകൻ എ ആർ മുരുഗദോസിനെതിരെയും നിർമ്മാതാവിനെതിരെയും ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ വിജയ് സിഗരറ്റ് വലിക്കുന്ന ഫോട്ടോ നൽകിയിരുന്നു.
ബോക്‌സോഫീസ് തകർത്ത് രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സർക്കാർ നേടിയ കളക്ഷൻ. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമർശിക്കുന്ന രംഗങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ പ്രദർശിപ്പിക്കുന്ന മധുരയിലെ മൾട്ടിപ്ലക്‌സ് തിയേറ്ററിന് മുന്നിൽ എഐഎഡിഎംകെ നേതാക്കൾ പ്രതിഷേധിച്ചു. വിവാദ രംഗങ്ങൾ ഒഴിവാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഇതാദ്യമായല്ല വിജയുടെ ചിത്രങ്ങൾ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിവാദമാകുന്നത്. 2017 ൽ വിജയുടെ മെർസൽ എന്ന ചിത്രത്തിനെതിരെ വിവാദം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികളായ ജിഎസ്ടി, നോട്ട് നിരോധനം ഡിജിറ്റൽ ഇന്ത്യ ക്യാംപയിൻ എന്നിവയെ വിമർശിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.