ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: നോര്‍ത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയില്‍ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
പത്രം, ടെലിവിഷന്‍, ഓണ്‍ലൈന്‍, റേഡിയോ, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുന്നത് ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന പയനിയര്‍ അവാര്‍ഡ് 2025 ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേരള സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊ. കെ വി തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ എം പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം എല്‍ എ മാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്, മാണി സി കാപ്പന്‍, റോജി എം ജോണ്‍, ടി ജെ വിനോദ്, മാത്യു കുഴല്‍നാടന്‍ , കെ എന്‍ ഉണ്ണികൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്‌നക്ക് അന്‍പതിനായിരവും, പയനിയര്‍ അവാര്‍ഡ്, മീഡിയ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ക്കും ക്യാഷ് അവാര്‍ഡും, ഫലകവും, പ്രശസ്തി പത്രവും നല്‍കുന്നതാണ്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശ്രീ ജേക്കബ് ജോര്‍ജ്, മുന്‍ ദൂരദര്‍ശന്‍ പ്രോഗ്രാം മേധാവി ജി സാജന്‍ , ഇന്ത്യ പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ്. നൂറുകണക്കിന് അപേക്ഷകരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രെഷറര്‍ വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളും ഈ അവാര്‍ഡ് ദാന ചടങ്ങിനു ചുക്കാന്‍ പിടിക്കുന്നു.
അവാര്‍ഡ് ജേതാക്കളുടെ വിവരങ്ങള്‍ ചുവടെ.
'മീഡിയ എക്സലന്‍സ് അവാര്‍ഡ് 2025'
കെ ജി കമലേഷ്
മികച്ച ടെലിവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍
ഏഷ്യാനെറ്റ് ന്യൂസ്
രഞ്ജിത്ത് രാമചന്ദ്രന്‍
മികച്ച വാര്‍ത്താ അവതാരകന്‍ - MALE
വാര്‍ത്ത 18 | കേരളം
മാതു സജി
മികച്ച വാര്‍ത്താ അവതാരക - FEMALE
മാതൃഭൂമി ന്യൂസ് ടി.വി
അപര്‍ണ വി.
മികച്ച വാര്‍ത്താ നിര്‍മ്മാതാവ്
റിപ്പോര്‍ട്ടര്‍ ചാനല്‍
ടോം കുര്യാക്കോസ്
മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍
ന്യൂസ് 18 | കേരളം
സിന്ധുകുമാര്‍
മികച്ച ന്യൂസ് ക്യാമറാമാന്‍
മനോരമ ന്യൂസ് ചാനല്‍
ലിബിന്‍ ബാഹുലേയന്‍
മികച്ച വീഡിയോ ന്യൂസ് എഡിറ്റര്‍
ഏഷ്യാനെറ്റ് ന്യൂസ്
അജി പുഷ്‌കര്‍
ന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തി
റിപ്പോര്‍ട്ടര്‍ ടി.വി
സെര്‍ഗോ വിജയരാജ്
മികച്ച വിനോദ പരിപാടിയും നിര്‍മ്മാതാവും
'സ്റ്റാര്‍ സിംഗര്‍' | ഏഷ്യാനെറ്റ്
ഷില്ലര്‍ സ്റ്റീഫന്‍
മലയാള മികച്ച വാര്‍ത്താ റിപ്പോര്‍ട്ടര്‍ | പ്രിന്റ്
സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് മലയാള മനോരമ
എന്‍.ആര്‍. സുധര്‍മ്മദാസ്
മികച്ച ഫോട്ടോഗ്രാഫര്‍ | പ്രിന്റ്
കേരളകൗമുദി
ഗോകുല്‍ വേണഗോപാല്‍
മികച്ച യുവ പത്രപ്രവര്‍ത്തകന്‍ (MALE )
ജനം ടി.വി
അമൃത എ.യു
മികച്ച യുവ പത്രപ്രവര്‍ത്തക (FEMALE
മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസ്
ആര്‍.ജെ. ഫസ്ലു
മികച്ച റേഡിയോ ജേര്‍ണലിസ്റ്റ് | ജോക്കി
ARN ന്യൂസ് | ഹിറ്റ് എഫ് എം | ദുബായ്
'ദി ക്യൂ'
മികച്ച ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍
മനീഷ് നാരായണന്‍, ചീഫ് എഡിറ്റര്‍
തിരുവനന്തപുരം പ്രസ് ക്ലബ്
ഈ വര്‍ഷത്തെ മികച്ച പ്രസ് ക്ലബ് 2024-25
പ്രത്യേക ജൂറി അവാര്‍ഡ്
ബി. അഭിജിത്ത്
എക്‌സിക്യൂട്ടീവ് എഡിറ്റര്‍ , എ. സി. വി ന്യൂസ്
പ്രത്യേക ജൂറി അവാര്‍ഡ്
രാജേഷ് ആര്‍ നാഥ്
പ്രൊഡ്യൂസര്‍ | വിശ്വസിച്ചോ ഇല്ലയോ | ഫ്‌ലവേഴ്‌സ് ടി.വി
'പയനിയേഴ്സ് ഇന്‍ മീഡിയ 2025'
DR. ജോര്‍ജ് മരങ്ങോലി
എഡിറ്റര്‍ | പ്രഭാതം | വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം
'പയനിയേഴ്സ് ഇന്‍ മീഡിയ 2025'
പേഴ്സി ജോസഫ്
ഡയറക്ടര്‍ |ക്രീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പോസ്റ്റ് പ്രൊഡക്ഷന്‍
ഏഷ്യാനെറ്റ്
'പയനിയേഴ്സ് ഇന്‍ മീഡിയ 2025
അനില്‍ നമ്പ്യാര്‍
പ്രോഗ്രാം & കറന്റ് അഫേഴ്സ്
ജനം ടിവി
___________
'പയനിയേഴ്സ് ഇന്‍ മീഡിയ 2025'
എന്‍.പി. ചന്ദ്രശേഖരന്‍
കണ്‍സള്‍റ്റന്റ് , ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്
കൈരളി ടി.വി
__________
'പയനിയേഴ്സ് ഇന്‍ മീഡിയ 2025'
പി.ശ്രീകുമാര്‍
ഓണ്‍ലൈന്‍ എഡിറ്റര്‍, ജന്മഭൂമി
______________
'പയനിയേഴ്സ് ഇന്‍ മീഡിയ 2025'
പ്രമോദ് രാമന്‍
എഡിറ്റര്‍, മീഡിയ വണ്‍
_________________
'പയനിയേഴ്സ് ഇന്‍ മീഡിയ 2025'
സി.എല്‍. തോമസ്
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍
ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ്
കേരള മീഡിയ അക്കാദമി
__________________
വിശിഷ്ട പുരസ്‌കാരം
കേരള മീഡിയ അക്കാദമി
ആര്‍.എസ്. ബാബു
ചെയര്‍മാന്‍
______________
'മധ്യമരത്ന'
ധന്യ രാജേന്ദ്രന്‍
ചീഫ് എഡിറ്റര്‍, ദി ന്യൂസ് മിനിറ്റ്
_______________
'മധ്യമശ്രീ'
ആര്‍.ശ്രീകണ്ഠന്‍ നായര്‍
ചീഫ് എഡിറ്റര്‍ | 24 വാര്‍ത്ത