ഐസിഇസിഎച്ച് .ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 11 ന് ; റവ. ഫാ.ഡേവിസ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തും
ജീമോന്‍ റാന്നി
`ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) ആഭിമുഖ്യത്തില്‍ 2025-ലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ദേവാലയ ഹാളില്‍ ഒക്ടോബര്‍ 11-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം 6:30 യ്ക്ക് കണ്‍വെന്‍ഷന്‍ ആരംഭിക്കും
ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും, ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ സ്ഥാപകനും ആയ റവ. ഫാ. ഡേവിസ് ചിറമേലാണ്.
ഹൂസ്റ്റണിലെ 20 ഇടവകകള്‍ ചേര്‍ന്ന് നടത്തുന്ന ഈ കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഐ.സി.ഇ.സി.എച്ച്. പ്രസിഡന്റായ റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന്റെ അനുഗ്രഹകമായ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) 832-997-9788
ഫാ. രാജേഷ് കെ. ജോണ്‍ (വൈസ് പ്രസിഡന്റ്) 214-930-1682
ഷാജന്‍ ജോര്‍ജ് (സെക്രട്ടറി) 832-452-4195
രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍) 713-459-4704
ഫാന്‍സിമോള്‍ പള്ളാത്തുമഠം (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 713-933-7636
പിആര്‍ഓ ജോണ്‍സണ്‍ ഉമ്മന്‍ അറിയിച്ചതാണിത്