ഡാലസ് സ്വദേശിക്ക് മയക്കുമരുന്ന് കേസില്‍ ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യത

Update: 2025-08-08 10:12 GMT

ഷെര്‍മന്‍, ടെക്‌സസ്: ഏകദേശം 500 ഗ്രാം മെത്താംഫെറ്റാമൈന്‍ കടത്തിയ കേസില്‍ ഡാലസ് സ്വദേശിയായഡെല്‍ഡ്രിക്ക് ഡാമോണ്ട് ലൂയിസ് എന്ന 40-കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.. ഈ കേസില്‍ ലൂയിസിന് ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ്. അറ്റോര്‍ണി ജയ് ആര്‍. കോംബ്‌സ് അറിയിച്ചു. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.

കിഴക്കന്‍ ടെക്‌സാസിലെ ഫെഡറല്‍ കോടതിയാണ് ഇയാളെ മയക്കുമരുന്ന് കടത്ത് കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഗ്രേസണ്‍ കൗണ്ടിയില്‍ നടന്ന മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ലൂയിസ് മെത്താംഫെറ്റാമൈന്‍ വിതരണക്കാരനാണെന്ന് തിരിച്ചറിഞ്ഞത്.

ഏകദേശം 490 ഗ്രാം മെത്താംഫെറ്റാമൈന്‍ ഇയാള്‍ വിറ്റതായി കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ നിന്ന് വ്യക്തമായി. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവയും തെളിവുകളായി പരിഗണിച്ചു.

എഫ്.ബി.ഐ., ഗ്രേസണ്‍ കൗണ്ടി ഷെരീഫ് ഓഫീസ്, ഷെര്‍മന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡാലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്ത അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

Similar News