വൈസ് മെന്‍ ഇന്റെര്‍നാഷണല്‍ ക്ലബ്ബ് ഏറ്റെടുത്ത സാമൂഹ്യസേവനം

Update: 2024-10-28 13:16 GMT

ന്യൂയോര്‍ക്ക്:വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്‌ന്റെ അമേരിക്കന്‍ ഏരിയയില്‍ പെട്ട നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ഹാബിറ്റാറ് ഫോര്‍ ഹ്യൂമാനിറ്റി എന്നസംഘടനയുമായി ചേര്‍ന്ന് നടത്തിയ സാമൂഹ്യസേവന പ്രവര്‍ത്തങ്ങള്‍ വിലമതിക്കപ്പെട്ടതായി ഹാബിറ്റാറ് ഫോര്‍ ഹ്യൂമാനിറ്റിയുടെ പാസായിക് കൗണ്ടി ഹാബിറ്റാറ്റ് ടീമിന്റെ പേരില്‍,ആഷ്ലി ബിഗ്ഗ്‌സ് പറഞ്ഞു.

സ്വിറ്റസര്‍ലണ്ടിലെ ജനീവ കേന്ദ്രമാക്കിയ ഒരു അന്തര്‍ദേശീയ സന്നദ്ധ സംഘടനയാണ് വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്. 103 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒഹായിയോയിലെ ടോളിഡോയില്‍ ജഡ്ജ് പോള്‍ വില്ലിയം അലക്‌സാണ്ടറും ഒരു കൂട്ടം ചെറുപ്പക്കാരും ചേര്‍ന്ന ഉച്ച കൂട്ടത്തില്‍ രൂപപ്പെട്ട ഒരു പ്രസ്ഥാനം ആണിത്. ഇപ്പോള്‍ 75 രാജ്യങ്ങളില്‍ ആയി YMCA യുടെ സഹായ പ്രസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. തങ്ങള്‍ ഉള്‍പ്പെട്ട സമൂഹത്തില്‍ അര്‍ഹമായ സാന്നിദ്ധ്യവും നിരന്തര പരിശ്രമവുംകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടമാണ് ഇത്. അമേരിക്കയില്‍ എട്ടു റീജിയനുകളായി നിരവധി ക്ലബ്ബ്കള്‍ രൂപപ്പെട്ടിട്ടുണ്ട്. ചിലത് പ്രവര്‍ത്തനമായി നൂറുവര്ഷം തികഞ്ഞു.

നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളില്‍ പങ്കെടുക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തോട് കടപ്പെട്ടവരായിരിക്കുക എന്ന ക്രൈസ്തവ ദര്‍ശനമാണ് സംഘടനയുടെ അടിസ്ഥാന പ്രമാണം. ഇപ്പോള്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നത് കോരസണ്‍ വര്‍ഗീസ് ആണ്. തോമസ് ഉണ്ണൂണ്ണിയാണ് കമ്മ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍.

ഹബിറ്റാറ്റ് ടീമിന്റെ പേരില്‍, ആഷ്ലി ബിഗ്ഗ്‌സ് പറഞ്ഞു, 'ഞങ്ങളുടെ നിര്‍മ്മാണത്തിനായുള്ള നിങ്ങളുടെ സംഭാവനയ്ക്ക് വളരെയധികം നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു! നിങ്ങളോടൊപ്പം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് വളരെ മികച്ച സമയം ഉണ്ടായിരുന്നു! നിങ്ങള്‍ വളരെ കഠിനാധ്വാനത്തോടെയും ഉത്സാഹത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ കണ്ടു. നിങ്ങളുടെ വോളണ്ടിയര്‍ ഫോട്ടോകള്‍ കാണുമ്പോള്‍, ഞങ്ങളുടെ സൈറ്റില്‍ ജോലിക്കാര്‍ക്കൊപ്പമുള്ള നിങ്ങളുടെ അനുഭവത്തെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഹൃദയസ്പര്‍ശിയായിരിക്കുന്നു! ഞങ്ങളുടെ ദൗത്യം ദൈവസ്‌നേഹം പ്രവര്‍ത്തനക്ഷമമാക്കാന്‍ ശ്രമിക്കുന്നു'.

എല്ലാവര്‍ക്കും ജീവിക്കാന്‍ മാന്യമായ ഒരു ലോകമുണ്ടാകാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നിങ്ങള്‍ നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളെപ്പോലുള്ള അര്‍പ്പണബോധമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും.കഴിഞ്ഞ 40 വര്‍ഷമായി ഞങ്ങള്‍ വികസിപ്പിച്ചെടുത്ത അനുഭവവും വൈദഗ്ധ്യവും ഉപയോഗിച്ച് ഞങ്ങളുടെ പരമ്പരാഗത സന്നദ്ധ-പിന്തുണയുള്ള ഭവനനിര്‍മ്മാണ ശ്രമങ്ങളും ഒരു പുതിയ ഭവന സംരക്ഷണ പരിഹാരവും പാസായിക് കൗണ്ടിയില്‍ ഞങ്ങളുടെ ജന്മനാടായ പാറ്റേഴ്സണില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പാസായിക് കൗണ്ടി ഹാബിറ്റാറ്റിനൊപ്പം സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിലൂടെ, സമൂഹത്തില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ ഭാഗമാണ് നിങ്ങള്‍'.

-സിബി ഡേവിഡ്, (പി.ര്‍.ഓ)

Tags:    

Similar News