ഡാളസ് കേരള അസോസിയേഷന്‍ കേരളപ്പിറവി ആഘോഷം നവംബര്‍ 1ന്

Update: 2025-10-23 13:57 GMT

ഡാളസ് : ഡാളസ് കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബര്‍ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ ജൂബിലി ഹാളില്‍ വച്ച് നടത്തുമെന്ന് കേരള അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

ഈ വര്‍ഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്‌കാരിക വിരുന്നായിരിക്കുമെന്നും ആര്‍ട്‌സ് ഡയറക്ടര്‍ സുബി ഫിലിപ്പ് പറഞ്ഞു

ഡാലസ്‌ഫോര്‍ത്ത്വോര്‍ത്ത് (DFW) മെട്രോപ്ലെക്‌സിലെ നിരവധി കലാപ്രതിഭകള്‍ക്ക് വേദിയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയില്‍ എത്തുന്ന ഈ പരിപാടി കൂടുതല്‍ ആവേശകരമായിരിക്കും സുബി കൂട്ടിച്ചേര്‍ത്തു

കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങള്‍,ഭരതനാട്യം, മോഹിനിയാട്ടം, നാട്ടന്‍ നൃത്തം, ഒപ്പന, മാര്‍ഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും.താലന്തുള്ള ഗായകര്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഗാനങ്ങള്‍, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു.

കേരളപ്പിറവി ആഘോഷത്തില്‍ ഏറെ ആകാംക്ഷയുണര്‍ത്തുന്ന മലയാളി മങ്കയും ശ്രീമാന്‍ മത്സരവും ഉണ്ടായിരിക്കും.ആരാണ് ഈ വര്‍ഷത്തെ 'മങ്കയും ശ്രീമാനും' എന്നറിയുന്നതിനു മുഴുവന്‍ ഡാളസ് മലയാളി സമൂഹവും ആവേശത്തോടെ കാത്തിരിക്കുന്നു!

സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ വിനോദ് ജോര്ജും വോളണ്ടിയര്‍മാരെയും പ്രൊസഷന്‍ ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേത്ര്വത്വം നല്‍കുന്നു.ഇവരുടെ നേതൃത്വത്തില്‍ മികച്ച കോര്‍ഡിനേഷന്‍ ഉറപ്പാക്കിയാണ് ഈ വിരുന്ന് ഒരുക്കപ്പെട്ടിരിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി അനവധി വോളന്റീര്‍സ് പിന്നില്‍ അഹോരാത്രം പരിശ്രമിക്കുന്നു.

കേരളത്തിന്റെ ചൂടും സൗഹൃദവും നിറഞ്ഞ ഈ സാംസ്‌കാരിക വിരുന്നിലേക്ക് എല്ലാ മലയാളികളെയും ഡാളസ് കേരള അസോസിയേഷന്‍ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രസിഡന്റ് -പ്രദീപ് നാഗനൂലില്‍

സെക്രട്ടറി----- മന്‍ജിത് കൈനിക്കര

Similar News