25th മാമാങ്കത്തിന് ഡിട്രോയിറ്റ് അപ്പച്ചന്‍ നഗര്‍ ഒരുങ്ങിക്കഴിഞ്ഞു
ഡിട്രോയിറ്റ്: ഒക്ടോബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡിട്രോയിറ്റ് 'അപ്പച്ചന്‍ നഗറില്‍' വച്ച് (PEARL EVENT CENTER, 26100 Northwestern Highway Southfield, MI 48076) നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ 56 കാര്‍ഡ് ഗെയിമിന്റെയും സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഏകദേശം തൊണ്ണൂറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ഒക്ടോബര്‍ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിക്കും.
തുടര്‍ന്ന് ദേശീയ സമിതി യോഗവും ജനറല്‍ ബോഡിയും അതിനെത്തുടര്‍ന്ന് ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം കൃത്യം 4.00 ന് ആരംഭിക്കും. അതിനനുസരിച്ചാവണം നിങ്ങളുടെ യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍. ഒക്ടോബര്‍ 3-ന് വ്യാഴാഴ്ച മികച്ച പരിശീലന ഗെയിമുകള്‍ ഉണ്ടായിരിക്കുന്നതാണ്. ആയതിനാല്‍ കഴിവതും വ്യാഴാഴ്ച എത്തിച്ചേരുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വ്യാഴാഴ്ച എത്തിച്ചേരുന്നവര്‍ക്ക് ഭക്ഷണ-പാനീയങ്ങള്‍ ഒരുക്കുന്നതാണ്. 200 ഡോളര്‍ വീതമാണ് ടൂര്‍ണമെന്റ് രജിസ്ട്രേഷന്‍ ഫീസ്. വരുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്കായി റൂമുകള്‍ സ്വന്തമായി ബുക്ക് ചെയ്യുവാന്‍ ബന്ധപ്പെടേണ്ട ഹോട്ടലുകള്‍: Hampton Inn (Southfield): 248 256 2350, Staybridge Suites (Southfield): 947 479 4747.
ഗെയിമുകളില്‍ വിജയികളാവുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനമായി മൂവായിരം ഡോളര്‍, രണ്ടാം സമ്മാനം രണ്ടായിരത്തി ഒരുനൂറ് ഡോളര്‍ , മൂന്നാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളര്‍, നാലാം സമ്മാനം ആയിരത്തി ഇരുനൂറ് ഡോളര്‍ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകളും, ട്രോഫികളും നല്‍കുന്നതാണ്. ഒന്നാം സമ്മാനം വലിയപറമ്പില്‍ ഫാമിലിയും, രണ്ടാം സമ്മാനം ജൂബി ജെ ചക്കുങ്കല്‍ (C4D Mortgage), മൂന്നാം സമ്മാനം കണക്റ്റിക്കട്ടില്‍ നിന്നുമുള്ള മധു കുട്ടി, നിധിന്‍ ഈപ്പന്‍, രാജീവ് ജോര്‍ജ് എന്നിവരും, നാലാം സമ്മാനം ജോസഫ് മാത്യു(ഫ്രണ്ട്സ് ഓഫ് അപ്പച്ചന്‍) എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ് സൈറ്റ്: 56International.comടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്സ്: മാത്യു ചെരുവില്‍ (56 ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ - 586 206 6164), ജോസ് ഏബ്രഹാം (ടൂര്‍ണമെന്റ് ചെയര്‍മാന്‍) 248 802 8952, ജോര്‍ജ് വന്നിലം (വൈസ് ചെയര്‍മാന്‍) 248 921 9941
എക്സിക്യൂട്ടീവ് കമ്മറ്റി മെംബേഴ്സ്:
സുനില്‍ എന്‍ മാത്യു - 734 272 5264 ,
ജോസ് ഫിലിപ്പ് - 248 767 9952 , സുനില്‍ മാത്യു - 248 982 0177 ,
ബിജോയ്സ് തോമസ് - 248 761 9979 , മാത്യു ചെമ്പോല - 914 338 6914
വാര്‍ത്ത: രാജു ശങ്കരത്തില്‍