ഫോമാ സതേണ്‍ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്.

Update: 2025-04-10 12:01 GMT
ഫോമാ സതേണ്‍ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്.
  • whatsapp icon

ജീമോന്‍ റാന്നി

ഡാളസ് : ഫോമാ സതേണ്‍ റീജിയന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ഡാളസില്‍ വച്ച് ലീഗ് സിറ്റി മലയാളി സമാജത്തിനു നല്‍കപ്പെട്ടു. സംഘടനക്കുവേണ്ടി പ്രസിഡന്റ് ബിനീഷ് ജോസഫിനെയാണ് ഫോമയുടെ റീജിയണല്‍ കമ്മിറ്റി അംഗങ്ങളും നാഷണല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ആദരിച്ചത്. ബിനീഷ് ജോസഫിനെ കൂടാതെ ലീഗ് സിറ്റി മലയാളി സമാജം വൈസ് പ്രസിഡണ്ട് സോജന്‍ ജോര്‍ജ്, ജോയിന്റ് ട്രെഷറാര്‍ മാത്യു പോള്‍, സംഘടനയുടെ സ്‌പോണ്‍സറും ഒട്ടേറെ ആശുപത്രികളുടെ സ്ഥാപകനുമായ ഡോ. സച്ചിന്‍ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോമയുടെ 2025-26 കമ്മിറ്റയുടെ റീജിയനില്‍ നിന്നുള്ള ആദ്യ മെമ്പര്‍ കൂടിയാണ് ലീഗ് സിറ്റി മലയാളി സമാജം. ഇവരുടെ നിരന്തരമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനുതന്നെ ഒരു മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ചടങ്ങിന് റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു ലൗസോണ്‍ നേതൃത്വം നല്‍കി. ഫോമാ നാഷണല്‍ ട്രെഷറാര്‍ സിജില്‍ പാലക്കലോടി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹനാന്‍, ജിജു കുളങ്ങര, റീജിയണ്‍ ചെയര്‍ രാജേഷ് വര്‍ഗീസ്,

ഫോമയുടെ മുന്‍ പ്രെസിഡന്റുമാര്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യു മുണ്ടക്കന്‍, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍ മറ്റു ഭാരവാഹികള്‍ എന്നിവരുടെ സാന്നിത്യത്തിലായിരുന്നു ലായിരുന്നു ചടങ്ങുകള്‍ നടത്തപ്പെട്ടത്.

Similar News