ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റ് മെയ് 24 ന്ഹ്യൂസ്റ്റണില്‍ ; കെങ്കേമമാക്കുവാന്‍ ഷാന്‍ റഹ്‌മാന്‍ മ്യൂസിക് ഷോയും

Update: 2024-12-30 13:52 GMT

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷന്‍ ഷോ, 'മെയ് ക്വീന്‍' സൗന്ദര്യ മല്‍സരം ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ മ്യൂസിക് ഷോയും വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി 12 മണിക്കൂര്‍ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവതരിപ്പിക്കുന്ന ' ഇന്ത്യ ഫെസ്റ്റ് - 2025 ന്റെ കിക്ക് ഓഫ് ചടങ്ങുകള്‍ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായി.

ഓണ്‍ലൈന്‍ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തന്‍ വാര്‍ത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് കേരളത്തില്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ശ്രദ്ധേയമാണ്. 2023 മെയ് മാസം നടത്തിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റ് പ്രവാസി അവാര്‍ഡ് നൈറ്റുകളില്‍ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു.

ഡിസംബര്‍ 26 വ്യാഴാഴ്ച വൈകിട്ട് ഫില്‍ ഫില റെസ്റ്റോറന്റില്‍ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ ഹൂസ്റ്റണിലെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിംഗിന്റെയും കേരളത്തിന്റെ അഭിമാനമായിരുന്ന എം.ടി. വാസുദേവന്‍ നായരുടെയും ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചു ഒരു മിനിറ്റ്

മൗനമാചരിച്ചു കൊണ്ടായിരുന്നു ചടങ്ങിന്റെ തുടക്കം.

2025 മെയ് 24 നു ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകലാല്‍ സമ്പന്നവുമായ GST EVENT CENTER ല്‍ വച്ച് നടത്തുന്ന ഫെസ്റ്റ് ഹൂസ്റ്റണ്‍ന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനുമായ ജെയിംസ് കൂടല്‍ പറഞ്ഞു.

സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രികട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതി നിധീകരിച്ച് (ഐപിസിഎന്‍എ) നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സൈമണ്‍ വളാച്ചേരില്‍, വൈസ് പ്രസിഡണ്ടും ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറിയുമായ ജീമോന്‍ റാന്നി, റെയ്‌ന റോക്ക് (ദക്ഷിന്‍ റേഡിയോ) സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് സക്കറിയ കോശി, നഴ്‌സസ് അ സോസിയേഷനെ പ്രതിനിധീകരിച്ചു ബിജു ഇട്ടന്‍, ഫാന്‍സിമോള്‍ പള്ളാത്തുമഠം ( ഫൊക്കാന ആര്‍വിപി) ജെയിംസ് വാരിക്കാട് (ഡബ്ലിയൂഎംസി) ജോണ്‍ ഡബ്ലിയൂ വര്ഗീസ് (പ്രോംപ്റ്റ് മോര്‍ട്ട്‌ഗേജ് സിഇ ), മാഗ് പ്രസിഡണ്ട് മാത്യൂസ് മുണ്ടക്കല്‍, പൊടിയമ്മ പിള്ള (ഫോമാ) മാഗ് മുന്‍ പ്രസിഡണ്ട് ജോജി ജോസഫ്, ബിജു ചാലക്കല്‍, ശശിധരന്‍ പിള്ള, എബ്രഹാം വര്‍ക്കി, സജി പുല്ലാട്, മോട്ടി മാത്യു, ജോര്‍ജ് തെക്കേമല, ഡാനിയേല്‍ ചാക്കോ, ഫിന്നി രാജു, ജോയ് തുമ്പമണ്‍ ,സുബിന്‍, ഡാനിയേല്‍ ചാക്കോ, ഷാജു, ജെജെബി ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ സോണി ജോസഫ്, ജോണ്‍ ബാബു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു

ഫാഷന്‍ ഷോ രംഗത്തെ പ്രമുഖയും പ്രശസ്ത ഗായികയുമായ ലക്ഷി പീറ്റര്‍ ഒരുക്കുന്ന ഫാഷന്‍ ഷോയും സൗന്ദര്യ മത്സരവും ഇന്ത്യ ഫെസ്റ്റിനെ വേറിട്ടതാക്കി മാറ്റും. ഇന്‍ഡയിലേയും ഗള്‍ഫിലെയും അമേരിക്കയിലും വിവിധ ബിസിനസ് സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബിസിനസ് എക്‌സിബിഷന്‍സ്, സെമിനാറുകള്‍, ഓപ്പണ്‍ ഫോറം, നാവില്‍ സ്വാദൂറുന്ന നിരവധി രുചി ഭേദങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകള്‍, അവാര്‍ഡ് നൈറ്റ് തുടങ്ങി 12 മണിക്കൂര്‍ നീളുന്ന പരിപാടികളാണ് ഇന്ത്യ ഫെസ്റ്റിനെ വന്‍ വിജയമാക്കി മാറ്റുന്നത്.

ലക്ഷക്കണക്കിന് ആരാധകരെ സൃഷിച്ചുകൊണ്ടു പുതു തലമറയുടെ ഹരമായി മാറി കഴിഞ്ഞ ഷാന്‍ റഹ്‌മാന്‍ ടീമിന്റെ വമ്പന്‍ മ്യൂസിക് ഷോ (LIVE IN CONCERT) ഇന്ത്യ ഫെസ്റ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 10X പ്രോപ്പര്‍ട്ടിസ് സിഇഓ സുകേഷ് ഗോവിന്ദനും യു എസ് യിലെ ടോമര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും ഇന്ത്യ ഫെസ്റ്റി ന്റെ മുഖ്യ സഹകാരികളാണ്. ഷിബി റോയ് നേതൃത്വം നല്‍കുന്ന 'മല്ലു കഫേ' റേഡിയോ നാഷണല്‍ മീഡിയ പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ഹൂസ്റ്റണിലെ മികച്ച ഗായകര്‍ കൂടിയായ ലക്ഷ്മി പീറ്റര്‍, ഷിനു എബ്രഹാം, ഷിബു ജോര്‍ജ് തുടങ്ങിയവരാലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ കിക്ക് ഓഫ് ചടങ്ങിന് മികവ് നല്‍കി.

Tags:    

Similar News