ഇന്‍ഡ്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഫിലാഡല്‍ഫിയ ചാപ്റ്റര്‍ കിക്ക് ഓഫ് വിജയകരം

Update: 2025-08-12 10:55 GMT

റിപ്പോര്‍ട്ട്: സുമോദ് തോമസ് നെല്ലിക്കാല, IPCNA ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സെക്രട്ടറി

ഫിലാഡല്‍ഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിനു മുന്നോടിയായി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സംഘടിപ്പിച്ച കിക്ക് ഓഫ് സമ്മേളനം മയൂര റെസ്റ്റാറന്റ്റില്‍ വച്ച് നടന്നു. ഇന്‍ഡ്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രെസിഡന്റ്റ് അരുണ്‍ കോവാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണല്‍ പ്രെസിഡന്റ്റ് സുനില്‍ ട്രൈസ്റ്റാര്‍, നാഷണല്‍ ജനറല്‍ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രെസിഡന്റ്റ് രാജു പള്ളത്തു, കൂടാതെ ഫിലാഡല്‍ഫിയയിലെ പ്രസ് ക്ലബ് അംഗങ്ങളും, സാംസ്‌കാരിക സാമൂഹിക നേതാക്കളും ഈ ചടങ്ങില്‍ പങ്കെടുത്തു. ചാപ്റ്റര്‍ സെക്രട്ടറി സുമോദ് നെല്ലിക്കാല യോഗ നടപടികള്‍ നിയന്ത്രിച്ചു. ട്രെഷറര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ ഇന്‍ഡ്യ പ്രെസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറന്‍സിനു ഫിലാഡല്‍ഫിയ ചാപ്റ്ററിന്റ്റെ എല്ലാവിധ സഹകരണങ്ങളും അറിയിക്കുകയുണ്ടായി.

ഈ കോണ്‍ഫറന്‍സിലേക്ക് ഫിലാഡല്‍ഫിയയിലെ മാദ്ധ്യമ സ്‌നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നതായി നാഷണല്‍ പ്രെസിഡന്റ്റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. തികച്ചും വെത്യസ്ഥമായി വരുന്നവര്‍ക്കെല്ലാം തന്നെ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും കേരളത്തില്‍ നിന്നും ഇവിടെയുമുള്ള മുതിര്‍ന്നതും പ്രശസ്തരുമായ മാധ്യമ പ്രവര്‍ത്തകരോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തെ അതികായരുമായി സമയം പങ്കിടാനും അവരുമായി സംവാദത്തിലേര്‍പ്പെടാനുമുള്ള നോര്‍ത്തമേരിക്കയിലെ ഏക വേദി ആണ് ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സ് സമ്മേളന സ്ഥലം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു! ഇത് വരെ ഫിലാഡെല്‍ഫിയ ഏരിയയില്‍ നിന്ന് വന്‍പിച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും ഈ വര്‍ഷവും അത് പ്രതീക്ഷിക്കുന്നതായും നാഷണല്‍ ജനറല്‍ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വെറും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ന്യൂ ജേഴ്‌സിയിലെ എഡിസണിലാണ് ഇപ്രാവശ്യത്തെ സമ്മേളനം എന്നതും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന്‍സിനു കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീന്‍ ജെസ്മസ്, അബ്ജോത് വര്ഗീസ്, സുജയ പാര്‍വതി, കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരും ഒരേ വേദിയില്‍ പങ്കെടുക്കുന്നതാണ്. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരും എന്നും ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, നാഷണല്‍ ട്രഷറര്‍ വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജി എബ്രഹാം കൂടാതെ അഡൈ്വസറി ബോര്‍ഡും, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്തില്‍ ചാപ്റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തിച്ചു വരുന്നു എന്നു നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു അറിയിച്ചു. സമ്മേളന മികവ് കൊണ്ട് ഖ്യാതി നേടിയ പ്രസ് ക്ലബ്ബിന്റെ സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ ടി.വി കലാകാരന്‍മാരുടെ എന്റര്‍ടൈന്‍മെന്റ് നൈറ്റ് ഒരുക്കിയിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.

യാതൊരു പ്രതിഫലവും പ്രതീക്ഷികാതെ എല്ലാ സംഘടനകളുടെയും വളര്‍ച്ചക്കുവേണ്ടി നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റീജിയണല്‍ ലേഖകര്‍ മുതല്‍ മുതല്‍ ഓണ്‍ലൈന്‍ ചാനലുകളും പത്രങ്ങളും ടെലിവിഷനും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ചെയ്യുന്ന പ്രേവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അതിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രമുഖ അറ്റോര്‍ണി ജോസഫ് കുന്നേല്‍ തന്റെ ആശംസ പ്രസം ഗത്തില്‍ ഓര്‍മിപ്പിച്ചു. അങ്ങോട്ട് ചോദിക്കാതെ തന്നെ അറ്റോര്‍ണി കുന്നേല്‍ സില്‍വര്‍ സ്‌പോണ്‍സര്‍ തന്നു തന്റെ പിന്തുണ അറിയിച്ചു. അറ്റോര്‍ണി കുന്നേലില്‍ നിന്നും സെക്രട്ടറി ഷിജോ പൗലോസ് സില്‍വര്‍ സ്പോണ്‍സര്‍ഷിപ് തുക കൈപ്പറ്റി. അതോടൊപ്പം പ്രസ് ക്ലബ്ബിന്റെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഫിലാഡല്‍ഫിയ ചാപ്റ്റര്‍ അംഗം സുധ കര്‍ത്തയും മുന്നോട്ട് വന്നു സ്പോണ്‍സര്‍ഷിപ് തുക ഷിജോക്ക് കൈമാറി. ഫിലാഡല്‍ഫിയയിലെ തന്നെ തോമസ് പോളും തന്റെ സംഭാവന കൈമാറി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തങ്ങളെ സഹായിച്ചു.

ഫിലാഡല്‍ഫിയയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടകള്‍ക്കുവേണ്ടി ജോണ്‍ പണിക്കര്‍, അഭിലാഷ് ജോണ്‍, സജി സെബാസ്റ്റ്യന്‍, തോമസ് പോള്‍, സ്റ്റാന്‍ലി ജോണ്‍, ജോസ് തോമസ്, കോര ചെറിയാന്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കാനെത്തിയിരുന്നു. ഫിലാഡല്‍ഫിയ മറ്റു ചാപ്റ്റര്‍ അംഗങ്ങളായ റോജിഷ് സാമുവേല്‍ (വൈസ് പ്രെസിഡന്റ്റ്), ജോര്‍ജ് ഓലിക്കല്‍ (ജോയ്ന്റ്റ് സെക്രട്ടറി), സിജിന്‍ തിരുവല്ല (ജോയ്ന്റ്റ് ട്രെഷറര്‍), ചാപ്റ്റര്‍ മെംബേര്‍സ് ജോബി ജോര്‍ജ്, സുധാ കര്‍ത്താ, ജോര്‍ജ് നടവയല്‍, രാജു ശങ്കരത്തില്‍, ജീമോന്‍ ജോര്‍ജ്, ജിജി കോശി, ലിജോ ജോര്‍ജ്, ജിനോ ജേക്കബ്, സജു വര്‍ഗീസ്, എബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങിലെ സജീവ സാന്നിധ്യമായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiapressclub.org സന്ദര്‍ശിക്കാം.

Tags:    

Similar News