ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് തിരഞ്ഞെടുപ്പ് ഡിസം:8 ന്
ഗാര്‍ലാന്‍ഡ് :ഇന്ത്യാ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 8 ഞായറാഴ്ച 3.30 മുതല്‍ 5 PM ഡാളസ് കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ (3821 Broadway Blvd, Garland, TX) പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്നു.
മുമ്പത്തെ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക,അംഗത്വ അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ഫോം, പുതുക്കിയ പട്ടിക,ബൈലോ ഭേദഗതി,ബിഎല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതി, കെട്ടിട സുരക്ഷ, അപ്‌ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രോജക്റ്റ് അപ്‌ഡേറ്റുകള്‍, അര്‍ദ്ധ വാര്‍ഷിക അക്കൗണ്ടുകള്‍
എഒബി എന്നിവ ചര്‍ച്ചചെയ്യപെടും.
തുടര്‍ന്ന് 2025-2026 ലേക്കുള്ള ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പ് (9 സ്ഥാനങ്ങള്‍)നടക്കും. പൊതുയോഗത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈമണ്‍ ജേക്കബ് അറിയിച്ചു