ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : ദേശീയ പ്രാര്‍ത്ഥനാ ദിനം ജൂണ്‍ 1 ന്
ന്യൂയോര്‍ക്ക്: ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി നോര്‍ത്തമേരിക്കയിലെ മുഴുവന്‍ ഐ.പി.സി സഭകളും ജൂണ്‍ 1 ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി വേര്‍തിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്‌തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമേഷണല്‍ യോഗങ്ങളിലും ധനസമാഹരണ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. നാഷണല്‍ - ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. കാനഡയിലെ എഡ്മന്റണ്‍ റിവര്‍ ക്രീ റിസോര്‍ട്ടില്‍ ജൂലൈ 17 മുതല്‍ 20 വരെയാണ് 20-മത് ദേശീയ കുടുംബ സംഗമം നടത്തപ്പെടുന്നത്.
കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ സാം വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ഫിന്നി എബ്രഹാം, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ റോബിന്‍ ജോണ്‍,നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടന്നുവരുന്നത്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.
വാര്‍ത്ത: നിബു വെള്ളവന്താനം
നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍