എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രണാമം

Update: 2024-10-09 10:59 GMT

സണ്ണി മാളിയേക്കല്‍

ഡാളസ് :ഡാലസില്‍ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ അഭ്യുദയ കാംഷിയും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രണാമം.

1932 കോട്ടയം മൂത്തേടത്ത് ഇല്ലത്താണ് ജനിച്ചത്. 1963ല്‍, ന്യൂയോര്‍ക്കില്‍ എത്തിയത് കപ്പല്‍ മാര്‍ഗ്ഗമായിരുന്നു.കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദവും പി എച്ച് ഡി കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരിക്കുമ്പോള്‍ ആണ് റിട്ടയര്‍ ചെയ്തത്. നാഷണല്‍ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച 'പ്രവാസിയുടെ തേങ്ങല്‍' എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് രൂപീകരണത്തിന് മുന്‍കൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കന്‍ മലയാളികള്‍ തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന് അദ്ദേഹം എപ്പോഴും എടുത്തു പറയുമായിരുന്നു. സരസ്വതി നമ്പൂതിരി ഭാര്യയും ഡോക്ടര്‍ മായ, ഇ ന്ദു എന്നിവര്‍ മക്കളുമാണ്. അമേരിക്കന്‍ പ്രവാസി മലയാളിയുടെ ചരിത്രം എഴുതുമ്പോള്‍, എം എസ് ടി നമ്പൂരിയുടെ പേര് സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടും. ഞങ്ങളെ ധാരാളം സ്‌നേഹിച്ച വന്ദ്യ ഗുരുവിന് പ്രണാമമര്‍പികുന്നതായി .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സണ്ണി മാളിയേക്കല്‍ പ്രസിഡണ്ട് ഒരു പ്രസ്താവനയില്‍ അറിയിച്ചു


Tags:    

Similar News