ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 അവാര്‍ഡിനര്‍ഹനായ ജോയിച്ചന്‍ പുതുകുളം

Update: 2025-01-14 10:55 GMT

ഡാളസ് : സ്നേഹ­ത്തി­ന്റേയും വിന­യ­ത്തി­ന്റേയും നിറ­കുടം,ഒരു മാതൃ­കാ­പു­രു­ഷ­ന്‍,അമേരിക്കയില്‍ മലയാള മാധ്യമ രംഗത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍,മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവര്‍ത്തിച്ച ജോയിച്ചന്‍ പുതുകുളം ഈ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായ വ്യക്തിയാണെന്നതില്‍ തര്‍ക്കമില്ല.

അമേരിക്കയിലെ മികച്ച മധ്യമ പ്രവര്‍ത്തകന്‍ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനു ലഭിച്ച നിരവധി നാമനിര്‍ദേശങ്ങളില്‍ നിന്നും ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവന്‍ പോട്ടൂര്‍,എബ്രഹാം മാത്യൂസ് (കൊച്ചുമോന്‍ ), ലാലി ജോസഫ്:എന്നിവര്‍ ഉള്‍പ്പെടുന്ന നാലംഗ അവാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുത്തത് ജോയിച്ചന്‍ പുതുകുളത്തെയാണ്

അമേരിക്കയില്‍ മലയാള മാധ്യമ രംഗത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍  ജോയിച്ചന്‍ പുതുകുളം മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി പ്രവര്‍ത്തിച്ച അദ്ദേഹം സമീപ കാലത്തു സജീവ പ്രവര്‍ത്തങ്ങളില്‍ നിന്നും അല്പം പുറകോട്ടുപോയെങ്കിലും ആദ്യകാലത്തുണ്ടായിരുന്ന വീറും വാശിയും ഇന്നും അദ്ദേഹത്തില്‍ പ്രകടമാണ്.ലോകജനതയെ മഹാമാരി പിടിച്ചുലച്ചപ്പോള്‍ അതിലോരാളായി ജോയിച്ചന്‍ മാറിയെങ്കിലും പരിക്കുകള്‍ ഏല്‍ക്കാതെ വിജയകരമായി അതിനെ അതിജീവിക്കുവാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം മാത്രമാണെന്ന് ജോയിച്ചന്‍ വിശ്വസിക്കുന്നു.

ചങ്ങ­നാ­ശേ­രി­ക്ക­ടുത്ത് പുതു­ക്കു­ളത്ത് കുട്ട­പ്പന്‍- മറിയാമ്മ ദമ്പ­തി­ക­ളുടെ ഒമ്പതു മക്ക­ളില്‍ ആറാ­മ­നായാണ് ജോയി­ച്ചന്‍ ജനിച്ചത് .പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സിവില്‍ എന്‍ജി­നീ­യ­റിംഗ് ഡിപ്ലോമ നേടിയ ശേഷം മൂത്ത ജ്യേഷ്ഠനും അറി­യ­പ്പെ­ടുന്ന മത-സാ­മൂ­ഹി­ക-സംഘ­ടനാ പ്രവര്‍ത്ത­ക­നായ വക്ക­ച്ചന്‍ പുതു­ക്കു­ള­ത്തി­നോടും ഭാര്യ കത്രി­ക്കു­ട്ടി­യോ­ടു­മൊപ്പം ഡല്‍ഹി­യില്‍ എത്തി. ഒരു വ്യാഴ­വ­ട്ട­ത്തോളം അവിടെ സ്വകാര്യ മേഖ­ല­യില്‍ ജോലി ചെയ്ത­ശേഷം നാട്ടില്‍ മട­ങ്ങി­വ­ന്നു. 1980 മുല്‍ 1993 വരെ പായി­പ്പാട് പ്രീമി­യര്‍ വുഡ് ഇന്‍ഡ­സ്ട്രീസ് പാര്‍ട്ണര്‍ ആയി­രു­ന്നു.ബിസി­ന­സി­നൊപ്പം പായി­പ്പാ­ട്ടേ­യും, ചങ്ങ­നാ­ശേ­രി­യി­ലേയും മിക്ക സാമൂ­ഹി­ക­-­ജീ­വ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വ­മാ­യി. പായി­പ്പാട്ട് (നാ­ലു­കോ­ടി) പള്ളി പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ അസോ­സി­യേ­ഷ­നു­ക­ളേ­യും, ക്ലബു­ക­ളേയും ഭാര­വാ­ഹി, പാട­ശേ­ഖര കമ്മിറ്റി കണ്‍വീ­നര്‍ എന്നി­വയ്ക്കു പുറമെ മത­സൗ­ഹാര്‍ദ്ദ വേദി, മദ്യ­വര്‍ജ്ജന പ്രസ്ഥാ­നം എന്നി­വ­യിലും പ്രവര്‍ത്തി­ച്ചു. ഇന്ന് അവിടെ പ്രശ്ത­മായി പ്രവര്‍ത്തി­ക്കുന്ന നാലു­കോടി ക്ഷീരോ­ത്പാ­ദക സഹ­ക­രണ സംഘം സംഘാ­ട­ക­ഡ­യ­റ­ക്ട, റബര്‍ ഉത്പാ­ദക സഹ­ക­ര­ണ­സംഘം ഫൗണ്ടര്‍ വൈസ് പ്രസി­ഡന്റ് തുട­ങ്ങിയ നില­ക­ളിലും മഹ­ത്തായ പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്തി­യി­രു­ന്നു. 1992­-ല്‍ അമേ­രി­ക്ക­യിലേക്കു പുറ­പ്പെ­ടു­മ്പോള്‍ നാട്ടു­കാര്‍ നല്‍കിയ സ്നേഹോ­ഷ്മ­ള­മായ യാത്ര­യ­യപ്പും മംഗ­ള­പ­ത്ര­വു­മൊക്കെ ജോയി­ച്ചന്‍ ഓര്‍മ്മ­യില്‍ നിധി­പോലെ സൂക്ഷി­ക്കു­ന്നു.

ചിക്കാ­ഗോ­യില്‍ സീറോ മല­ബാര്‍ ഇട­വ­ക­യു­മായി ബന്ധ­പ്പെ­ട്ടാ­യി­രുന്നു ആദ്യ­കാല പ്രവര്‍ത്ത­നം. ചിക്കാഗോ രൂപത നില­വില്‍വ­ന്ന­പ്പോള്‍ പാസ്റ്റ­റല്‍ കൗണ്‍സില്‍ അംഗ­മാ­യി. രൂപ­ത­യുടെ പബ്ലി­സിറ്റി ചുമ­ത­ല ജോയി­ച്ച­നാ­ണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴിയും ഇല്ലി­നോ­യി­യിലെ മല­യാളി അസോ­സി­യേ­ഷന്‍ മുഖേ­നയും ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അതോ­ടൊപ്പം തന്നെ വിദൂര സ്ഥല­ങ്ങ­ളി­ലായി ചിത­റി­ക്കി­ട­ക്കുന്ന മല­യാ­ളി­ക­ളുടെ ആഘോ­ഷ­ങ്ങ­ളെ­പ്പ­റ്റിയും നേട്ട­ങ്ങ­ളെ­പ്പ­റ്റി­യു­മൊക്കെ പത്ര­മാ­ധ്യ­മ­ങ്ങ­ളില്‍ എഴു­താനും ആരം­ഭി­ച്ചു. ഒരര്‍ത്ഥ­ത്തില്‍ പത്ര­പ്ര­വര്‍ത്തനം ജോയി­ച്ചന്‍ തുട­ങ്ങി­യത് മധ്യ­വ­യസ് പിന്നി­ട്ട­പ്പോ­ഴാ­ണ്. അമേ­രി­ക്ക­യിലെ പത്ര­ങ്ങള്‍ക്ക് പുറമെ കേര­ള­ത്തിലെ പ്രമുഖ വാര്‍ത്താ മാധ്യ­മ­ങ്ങള്‍ക്കു­വേ­ണ്ടി എഴു­തി­ത്തു­ട­ങ്ങി. ടി.വി ചാന­ലു­കള്‍ക്കു­വേ­ണ്ടിയും വാര്‍ത്ത­കള്‍ ശേഖ­രിച്ചു നല്‍കി.

ഇന്ന് അമേ­രി­ക്ക­യില്‍ മല­യാള വാര്‍ത്ത­യെ­പ്പറ്റി ആലോ­ചി­ക്കു­മ്പോള്‍ ആദ്യം വരുന്ന പേര് ജോയി­ച്ച­ന്റേ­താ­ണ്. ജോയി­ച്ചന് വാര്‍ത്തയും ഫോട്ടോയും കൊടു­ത്താല്‍ അത് എല്ലാ മാധ്യ­മ­ങ്ങ­ളിലും വരു­മെ­ന്ന­താണ് കാര­ണം. എതി­ര­ഭി­പ്രാ­യ­മു­ള്ള­വ­രു­മു­ണ്ട്. ഇന്റര്‍നെ­റ്റിലും മറ്റും വാര്‍ത്ത കൊടു­ത്താല്‍ പിന്നെ അമേ­രി­ക്ക­യില്‍ പ്രസി­ദ്ധീ­ക­രി­ക്കുന്ന പത്ര­ങ്ങ­ളില്‍ അത് പഴയ വാര്‍ത്താ­യാ­യി­പ്പോകും എന്ന­വര്‍ ചൂണ്ടി­ക്കാ­ട്ടു­ന്നു. എന്നാല്‍ എല്ലാ മാധ്യ­മ­ങ്ങള്‍ക്കും ഒരു­മിച്ച് ഒരേ­സ­മ­യ­ത്താണ് വാര്‍ത്ത­കള്‍ അയ­യ്ക്കു­ന്ന­തെന്നും അത് വേണ്ട­രീ­തി­യില്‍ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ക­യാണ് വേണ്ടെ­തെന്നും ജോയി­ച്ചന്‍ ചൂണ്ടി­ക്കാ­ട്ടു­ന്നു. എന്താ­യാലും തന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ ആര്‍ക്കും എതി­ര­ല്ലെന്ന് ജോയി­ച്ചന്‍ വ്യക്ത­മാ­ക്കു­ന്നു.

ഭാര്യ ഓമ­ന. നാലു മക്കളും, മരു­മ­ക്ക­ളും, കൊ­ച്ചു­മ­ക്കളും അട­ങ്ങു­ന്ന­താണ് ജോയി­ച്ചന്റെ കുടും­ബം. തനിക്കു ലഭിച്ച ഏറ്റവും വലിയ വര­ദാ­ന­മാണ് കുടും­ബ­മെന്ന് ജോയി­ച്ചന്‍ വിശ്വ­സി­ക്കു­ന്നു. ജോയി­ച്ചനും ഭാര്യയും ഇപ്പോള്‍ ജോലി ചെയ്യു­ന്നി­ല്ല. മകന്‍ ബെന്നി­ച്ച­നും, ഭാര്യ സോഫി­മോളും, ചെറു­മ­കന്‍ ആല്‍വിനും കൂടെ താമ­സി­ക്കു­ന്നു. മറ്റു മൂന്നു­മ­ക്കള്‍ അടു­ത്തു­തന്നെ കുടും­ബ­മായി കഴി­യു­ന്നു. മൂത്ത സഹോ­ദ­രന്‍ വക്ക­ച്ചനും ഭാര്യ കത്രി­ക്കു­ട്ടിയും പൊതു­പ്ര­വര്‍ത്ത­ക­രാ­ണ്. രണ്ടു സഹോ­ദ­രി­മാര്‍ ഒഴിച്ച് ബാക്കി­യെല്ലാ സഹോ­ദ­രരും അമേ­രി­ക്ക­യി­ലാ­ണ്.

കേരളത്തില്‍ നിന്നും ഓണ്‍ലൈനില്‍ പ്രസിദീകരിക്കുന്ന പ്രമുഖ മലയാളപത്രങ്ങളില്‍ പ്രവാസി പേജ് തുടങ്ങുന്നതിനു ജോയച്ചനാണ് പ്രചോദനം നല്‍കിയത്.അമേരിക്കയില്‍ നിരവധിപേരെ മാധ്യമരംഗത്തേക്കു കൈപിടിച്ചുയരുന്നതിനു ആത്മാര്‍ത്ഥമായി ജോയച്ചന്‍ പരിശ്രമിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കാവുന്നതല്ല .

മലയാള മാധ്യമരംഗത്തിനു ജോയച്ചെന് ചെയ്ത സംഭാവനകള്‍ക്കു ഇന്ത്യാ പ്രസ്‌ക്ല­ബിന്റെ ഉള്‍പ്പടെ നിര­വധി പുര­സ്‌കാ­ര­ങ്ങള്‍ അദ്ദേ­ഹത്തെ തേടി­യെ­ത്തി­യി­ട്ടു­ണ്.ഇങ്ങനെയൊരു അവാര്‍ഡ് ലഭിച്ചതിനു ഈശോമിശിഹായ്ക്കു നന്ദി കരേറ്റുന്നതായി ജോയച്ചെന് പറഞ്ഞു . ഇതുവരെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു,ഗുരുതുല്യനായി ആദരിക്കുകയും ,ബഹുമാനിക്കുകയും ചെയുന്ന ജോയച്ചന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന് നല്‍കിയ അര്‍ഹമായ അംഗീകാരമാണ്

Similar News