കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ന് പുതിയ നേതൃത്വം, സോഫിയ മാത്യു പ്രസിഡന്റ്.

Update: 2025-01-04 10:40 GMT

ന്യൂ ജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു , സോഫിയ മാത്യു പ്രസിഡന്റ്.

2024 ഡിസംബര്‍ പതിനാലിന് ന്യൂ ജേഴ്സി ടാഗോര്‍ ഹാളില്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ദീപ്തി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആനുവല്‍ ജനറല്‍ ബോഡിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ സ്വപ്ന രാജേഷാണ് 2025 ലേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്. വിജയ് നമ്പ്യാര്‍ ( വൈസ് പ്രസിഡന്റ്), ഖുര്‍ഷിദ് ബഷീര്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജി സാമുവല്‍ ( ട്രഷറര്‍ ), ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറര്‍),സൂരജിത് കിഴക്കയില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), അസ്ലം ഹമീദ് (സ്‌പോര്‍ട്‌സ് അഫയേഴ്‌സ് ), നിധിന്‍ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസര്‍ ), അനൂപ് മാത്യൂസ് രാജു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ജയകൃഷ്ണന്‍ എം മേനോന്‍ ( ചാരിറ്റി അഫയേഴ്‌സ്), ടോണി മാങ്ങന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), രേഖ നായര്‍ ( യൂത്ത് അഫയേഴ്‌സ്) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികള്‍.

സ്വപ്ന രാജേഷാണ് പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍, കാന്‍ജിന്റെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു നേതൃപാടവം തെളിയിച്ചിട്ടുള്ള സ്വപ്ന രാജേഷ് കാന്‍ജിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്, ജോണ്‍ ജോര്‍ജ്, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, സണ്ണി വാലിപ്ലാക്കല്‍ എന്നിവരാണ് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ . ബൈജു വര്‍ഗീസ് എക്‌സ് ഓഫീഷ്യോ.

സോഫിയ മാത്യു (പ്രസിഡന്റ്) - പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സോഫിയ മാത്യു, ന്യൂജേഴ്സിയിലെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഞ്ചിന്റെ ഓണാഘോഷങ്ങളില്‍ ഡാന്‍സ് അവതരിപ്പിച്ചു കൊണ്ട് കാഞ്ചിന്റെ ഭാഗമായ സോഫിയ കഴിഞ്ഞ വിവിധ കമ്മറ്റികളില്‍ സെക്രട്ടറിയായും കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായും ഒക്കെ പ്രവര്‍ത്തിച്ചു കൊണ്ട് കാന്‍ജിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി രംഗത്തുണ്ട്. മിക്കേസ് ഇവെന്റ്‌സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടമയെന്ന നിലയിലും, ഫന സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ സ്ഥാപകയെന്ന നിലയിലും ഒരു മികച്ച സംരഭക കൂടിയാണ് സോഫിയ. ഫ്‌ലവേഴ്‌സ് ടിവി യുഎസ്എയുടെ നോര്‍ത്ത് ഈസ്റ്റേണ്‍ മേഖല മാര്‍ക്കറ്റിംഗ് ഹെഡ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അവതാരക എന്നീ നിലകളിലും സോഫിയ സേവനമനുഷ്ഠിക്കുന്നു.

ഖുര്‍ഷിദ് ബഷീര്‍ (ജനറല്‍ സെക്രട്ടറി) കാന്‍ജ് ഗോട്ട് ടാലന്റ്‌ലൂടെ ന്യൂ ജേഴ്‌സി മലയാളികള്‍ക്ക് സുപരിചിതനാണ് ഖുര്‍ഷിദ്. കാന്‍ജിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ അഫേയര്‍സ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഖുര്‍ഷിദ് യുണൈറ്റഡ് നേഷന്‍സില്‍ ഐ ടി ഓഫീസര്‍ ആയി ജോലി ചെയ്യുന്നു.

ജോര്‍ജി സാമുവേല്‍ ( ട്രഷറര്‍ ) ട്രഷററായി ചുമതലയേല്‍ക്കുന്ന ജോര്‍ജി കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍ജിന്റെ ചാരിറ്റി അഫയേഴ്‌സ് സെക്രട്ടറി ആയി വളരെ സാമൂഹിക പ്രതിബദ്ധ ഉള്ള പരിപാടികള്‍ വിജയകരമായി നടത്തി. രണ്ട് ബ്ലഡ് ഡ്രൈവുകള്‍ ഒരു വര്‍ഷം സംഘടിപ്പിക്കാനും, അമേരിക്കയില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പുസ്തകവും, ഫുഡ് കളക്ഷന്‍ ഡ്രൈവും, ഇരുപതോളം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും വളരെ അധികം സ്വീകാര്യത ലഭിച്ച പ്രവര്‍ത്തനങ്ങളായിരുന്നു. റാക്‌സ്‌പേസ് ടെക്‌നോളജിയില്‍ അക്കൗണ്ട് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോര്‍ജി, ഈസ്റ്റ് ബ്രണ്‍സ്വിക്ക് നിവാസിയാണ്,

വിജയ് നമ്പ്യാര്‍ ( വൈസ് പ്രസിഡന്റ്) വിജയ് പുത്തന്‍ വീട്ടില്‍ ആണ് കാന്‍ജിന്റെ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പതിനെട്ടു വര്‍ഷമായി ന്യൂ ജേഴ്‌സിയില്‍ താമസിക്കുന്ന വിജയ് കാഞ്ചിന്റെ പല കമ്മറ്റികളിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്, സിറ്റി ബാങ്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്നു . മുന്‍ ട്രഷറര്‍ കൂടിയായ വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.

ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി) ബ്രിക്സ് 4 കിഡ്സിന്റെ ഫ്രാഞ്ചൈസിയുടെ ബിസിനസ്സ് ഉടമയായും ആശ 4 എഡ്യുക്കേഷന്‍ എന്ന ചാരിറ്റി ഓര്‍ഗനൈസേഷനു വേണ്ടി വാക്ക്/റണ്‍ ഫണ്ട് റൈസര്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായ സന്നദ്ധപ്രവര്‍ത്തകയായും ദയ വര്‍ഷങ്ങളായി പ്രാദേശിക സമൂഹത്തിന്റെ ഭാഗമാണ്. കഴിഞ്ഞ 2 വര്‍ഷമായി ദയ കാന്‍ജിന്റെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മുന്നോട്ടു നയിക്കുന്നു. കൊല്ലം സ്വദേശിയായ ദയ കുടുംബത്തോടൊപ്പം സൗത്ത് ബ്രണ്‍സ്വിക്കിലാണ് താമസിക്കുന്നത്. സിബിആര്‍ഇ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയില്‍ ബിസിനസ് ഓപ്പറേഷന്‍സ് ലീഡായി ദയ പ്രവര്‍ത്തിക്കുന്നു.

കൃഷ്ണ പ്രസാദ് ജോയിന്റ് (ട്രഷറര്‍) ജോയിന്റ് ട്രഷററായി സ്ഥാനമേല്‍ക്കുന്ന കൃഷ്ണ പ്രസാദ് (കെ.പി) കാലിഫോര്‍ണിയയിലുള്ള സ്മാര്‍ട് എനര്‍ജി വാട്ടര്‍ എന്ന കമ്പനിയില്‍ സീനിയര്‍ ടെക്‌നോളജി ഡെലിവറി മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു . 2022 മുതല്‍ കാന്‍ജ് അംഗമാണ്. 2024 കാന്‍ജ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗവും ഐ ടി ഓഫിസര്‍ ആയും പ്രവര്‍ത്തിച്ചുട്ടുണ്ട്.

അസ്ലം ഹമീദ് (സ്‌പോര്‍ട്‌സ് അഫയേഴ്‌സ് ). 2024 ലില്‍ ആറോളം കായിക പരിപാടികള്‍ അഞ്ചു മാസത്തെ കാലയളവില്‍ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് അസ്‌ലം സ്‌പോര്‍ട്‌സ് അഫയേഴ്‌സ് ചുമതലയിലേക്ക് വരുന്നത്. മികച്ച സാമൂഹിക സംഘാടകനായ അസ്ലം ഗോള്‍ഡ്മാന്‍ സാക്ക്‌സില്‍ വൈസ് പ്രസിഡന്റ് എഞ്ചിനീയറിംഗ് ആണ്, കുടുംബ സമേതം പ്രിന്‍സ്റ്റണില്‍ താമസം.

അനൂപ് മാത്യൂസ് രാജു(മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍). 2024 ഇല്‍ കാന്‍ജിന്റെ എല്ലാ പരിപാടികളിലും കേരള സമൂഹത്തിന്റെ യുവ പ്രാതിനിധ്യം ഉറപ്പാക്കിയ അനൂപ്, റട്‌ഗേഴ്‌സില്‍ എച് ആറില്‍ ജോലി ചെയ്യുന്ന അനൂപ് 2024 കമ്മറ്റിയില്‍ കാന്‍ജ് യൂത്ത് പ്രതിനിധി ആയിരുന്നു. കിങ്‌സ് ക്രിക്കറ്റ് ലീഗ് അംഗം കൂടിയായ അനൂപ് കുടുംബ സമേതം ബയോണില്‍ താമസിക്കുന്നു.

സുരജിത് കിഴക്കയില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്). കള്‍ച്ചറല്‍ അഫയേഴ്‌സ് വിഭാഗത്തിന്റെ ചുമതലയേല്‍ക്കുന്ന സുരജിത്ത് ഒരു അറിയപ്പെടുന്ന കലാകാരന്‍ കൂടിയാണ്, ഏതാനും വര്‍ഷങ്ങളായി ന്യൂ ജേഴ്സിയിലെ വിവിധ സംഘടനകളുടെ കല, സാംസ്‌കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ കാന്‍ജ് നെക്സ്റ്റ്ജന്‍ ടീമിലെ പ്രവര്‍ത്തനമികവുമായാണ് ഈ സ്ഥാനത്തേക്ക് സുരജിത്ത് എത്തുന്നത്. ന്യൂ യോര്‍ക്ക് ടൈംസില്‍ എഞ്ചിനീറിംഗ് മാനേജരായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം നോര്‍ത്ത് എഡിസണില്‍ താമസിക്കുന്നു.

നിതിന്‍ ജോയ് ആലപ്പാട്ട് (ഐ ടി ഓഫീസര്‍ ). ഐ ടി വിഭാഗത്തിന്റെ ചുമതലയേല്‍ക്കുന്ന നിതിന്‍ കഴിഞ്ഞ 3 വര്‍ഷമായി സ്‌പോര്‍ട്‌സ് ഫോക്കസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന മികവുമായി ആണ് കാന്‍ജ് ഐ ടി വിങ്ങിന്റെ ചുമതലയേല്‍ക്കുന്നത്, നോക്കിയയില്‍ ഐ ടി ലീഡ് ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഓള്‍ഡ് ബ്രിഡ്ജില്‍ താമസിക്കുന്നു.

ജയകൃഷ്ണന്‍ എം മേനോന്‍ ( ചാരിറ്റി ആന്‍ഡ് എന്‍വയ്റോണ്‍മെന്റല്‍ അഫയേഴ്‌സ്) ചാരിറ്റി വിഭാഗത്തിന്റെ ചുമതല ഏല്‍ക്കുന്ന ജയകൃഷ്ണന്‍ 2023 മുതല്‍ കാന്‍ജ് കുടുംബത്തിന്റെ ഭാഗമാണ്. കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേല്‍ക്കുന്ന ജയകൃഷ്ണനെ കാത്തിരിക്കുന്നത് കാന്‍ജിന്റെ നിരവധി സേവന പദ്ധതികളാണ് . ബ്രില്ലിയോ സര്‍വിസസ് കമ്പനിയില്‍ പ്രോഡക്റ്റ് ആന്‍ഡ് ഡെലിവറി മാനേജര്‍ ആയി ജോലി ചെയ്യുന്നു. ഫ്രാങ്ക്ളിന്‍ പാര്‍ക്കില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു,

ടോണി മാംഗന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്) പബ്ലിക് & സോഷ്യല്‍ അഫയേഴ്‌സ് സ്ഥാനമേല്‍ക്കുന്ന ടോണി ഒരു ടെക്‌നോളജി കണ്‍സള്‍ട്ടന്റും NYC OTI-യിലെ ഒരു ടെക്‌നോളജി ലീഡറാണ്. മുമ്പ് സോമര്‍സെറ്റിലെ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു , മോണ്ട്‌ഗോമറി ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ പരിശീലകനുമാണ്.

രേഖ നായര്‍ ( യൂത്ത് അഫയേഴ്‌സ്). യുവജന പ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ട രേഖ, ഏതാനും വര്‍ഷങ്ങളായി കാന്‍ജിന്റെ വിവിധ സബ് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കാന്‍ജ് ഓണം ഫോക്കസ് ഗ്രൂപ്പ് , ചാരിറ്റി ഫോക്കസ് ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങളില്‍ സജീവ സാന്നിധ്യമാണ് രേഖ നായര്‍ . ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആര്‍ ആന്‍ഡ് ഡിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. കാന്‍ജിന്റെ വിവിധ നേതാക്കള്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ അറിയിച്ചു, കാഞ്ചിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് സോഫിയ മാത്യു അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് കടപ്പാട് - ജോര്‍ജി സാമുവല്‍.

വാര്‍ത്ത - ജോസഫ് ഇടിക്കുള.

Similar News