കേരളാ ഡിബേറ്റ് ഫോറം യൂ.എസ്.എ. - അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് സെപ്റ്റംബര്‍ 22ന്

Update: 2024-09-17 10:52 GMT

എ.സി.ജോര്‍ജ്

ഹ്യൂസ്റ്റന്‍: അമേരിക്കകാര്‍ മാത്രമല്ല ലോകജനതകള്‍ പോലും ആകാംക്ഷയോടെഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ കേരള ഡിബേറ്റ് ഫോറംയുഎസ്എ അത്യന്തം വാശിയേറിയതും വിജ്ഞാനപ്രദവും രാഷ്ട്രീയബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ഡിബേറ്റ് - സംവാദം സെപ്റ്റംബര്‍ 22 നു ഞായര്‍ വൈകുന്നേരം 6 മണിക്കുസംഘടിപ്പിക്കുന്നു. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ വെച്ചാണ് ഡിബേറ്റ്. Date:September 22, Sunday 2024 Time: 6 PM Location: 4419 Ludwig Lane, Stafford, TX77477

ഇലക്ഷന്‍ ഗോദയില്‍ കൊമ്പുകോര്‍ക്കുന്ന മുഖ്യരണ്ടു കക്ഷികളിലെ റിപ്പബ്ലിക്കന്‍പാര്‍ട്ടി നോമിനി ഡോണാള്‍ഡ് ട്രംപ്, ഡെമോക്രറ്റിക് പാര്‍ട്ടിയിലെ കമലഹാരിസ് എന്നിവരുടെ ഇരു ചേരികളില്‍ നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്രബുദ്ധരായ അമേരിക്കന്‍ മലയാളി പ്രമുഖര്‍ ആശയ അജണ്ടകള്‍നിരത്തിക്കൊണ്ട് കാര്യകാരണസഹിതം പക്ഷ പ്രതിപക്ഷ ബഹുമാനത്തോടെആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്.ഈ ഡിബേറ്റില്‍ ഡൊണാള്‍ഡ് ട്രാമ്പോ, കമല ഹാരിസോ നേരിട്ട് വ്യക്തിപരമായിപങ്കെടുക്കുന്നില്ല എന്നോര്‍മ്മിക്കുക. അതു അസാധ്യവും ആണല്ലോ.അവരിരുവര്‍ക്കും വേണ്ടി അമേരിക്കന്‍ മലയാളി രാഷ്ട്രീയ പ്രബുദ്ധര്‍റിപ്പബ്ലിക്കന്‍ സൈഡിലും ഡെമോക്രാറ്റിക് സൈഡിലും നിന്ന് സൗഹാര്‍ദ്ദപരമായിഏറ്റുമുട്ടുകയാണ്. ഈ ഡിബേറ്റില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഡെമോക്രാറ്റിക്പക്ഷവും റിപ്പബ്ലിക് പക്ഷവും വെവ്വേറെ ഇരിപ്പടം അതുപോലെ കേള്‍വിക്കാരുംചോദ്യകര്‍ത്താക്കളും അവര്‍ക്കായി അലോട്ട് ചെയ്തിരിക്കുന്ന ഇരിപ്പിടവുംഉറപ്പാക്കണം. കക്ഷി ഭേദമന്യേ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്നകേരള ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രിയയില്‍ ഏവരും

മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്.ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനരംഗത്തും മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്ന ഭാരവാഹികളെയുംപ്രവര്‍ത്തകരെയും ഒരേപോലെ ആദരവോടെ കേരള ഡിബേറ്റ് ഫോറം സ്വാഗതംചെയ്യുകയാണ്. അവര്‍ക്കൊക്കെയുള്ള ഒരു പ്രത്യേക ക്ഷണക്കത്തായി കൂടെയാണുഈ പ്രസ് റിലീസ്.ഒരിക്കല്‍ക്കൂടെ ഈ ഡിബേറ്റ് നടക്കാനിരിക്കുന്ന ഓഡിറ്റോറിയത്തിന്റെമേല്‍വിലാസം താഴെ ചേര്‍ക്കുന്നു.

Date: September 22, Sunday 2024 Time: 6 PM

Location: 4419 Ludwig Lane, Stafford, TX 77477

കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക:

A.C.George: 832-703-5700 Dr. Joseph Ponnoly: 832-356-7142

Dan Mathews 713 305 6612 Tom Virippan 832 462 4596

Video News clip below

https://www.youtube.com/watch?v=-tbs5zGjxdQ

Tags:    

Similar News