കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം നാളെ

Update: 2025-09-26 13:02 GMT

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ടെക്സാസിലെ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഏരിയയില്‍ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം ''ഓണനിലാവ് ' എന്ന പേരില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 4:00 മണി മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ വമ്പിച്ച പരിപാടികളോടെ ആഘോഷിക്കുകയാണ്. ബഹു. മിസ്സൗറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരനും വാഗ്മിയുമായ  എ. സി. ജോര്‍ജ് ആശംസ അര്‍പ്പിക്കും. ആനയും വെഞ്ചാമരവും ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നെള്ളത്ത് പരിപാടികള്‍ക്ക് കൊഴുപ്പേകും. യുവാക്കളുടെ തിരുവാതിരയും കുട്ടികളുടെ ഡാന്‍സുകളും പാട്ടുകളും കപ്പിള്‍ ഡാന്‍സും കൂടാതെ സ്വന്തമായി നിര്‍മ്മിച്ച വള്ളത്തില്‍ വഞ്ചിപ്പാട്ടോടുകൂടിയ വള്ളം കളിയും നടത്തപ്പെടും. പിന്നെ വിഭവ സമൃദ്ധമായ ഓണസദ്യയും. എല്ലാ കുറവിലങ്ങാട് നിവാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ?

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

പ്രസിഡണ്ട് : ഷാജി ചിറത്തടം (346) 770-5460,

സെക്രട്ടറി : ടാസ്‌മോന്‍ (281) 691-1868,

ട്രഷറര്‍ : സിനു വെട്ടിയാനി (407) 435-6539

Similar News