മാഗ്' തിരഞ്ഞെടുപ്പ് രംഗം ഉഷാറാകുന്നു; ശക്തമായ പാനലിനു നേതൃത്വം നല്കാന്‍ ചാക്കോ തോമസ്

Update: 2025-07-25 11:01 GMT

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ് ) 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് നവമ്പറിലാണെങ്കിലും ആവേശകരമായ ഒരു പോരാട്ടത്തിന്റെ സൂചനകള്‍ നല്‍കി നിരവധി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നു കഴിഞ്ഞു. ഒന്നിലധികം പാനലുകള്‍ ഈ വര്ഷത്തെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നുറപ്പാണ്.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ചാക്കോ തോമസ് ( തങ്കച്ചന്‍) പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹൂസ്റ്റണില്‍ വിവിധ രംഗങ്ങളില്‍ സജീവമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പാനലിന് നേതൃത്വം നല്‍കി കൊണ്ട് മാഗിനെ പ്രവര്‍ത്തന മേഖലകളില്‍ ഉന്നതങ്ങളില്‍ എത്തിക്കുവാന്‍ ശ്രമിക്കുമെന്ന് ചാക്കോ തോമസ് പറഞ്ഞു. യുവാക്കളെയും വനിതകളെയും പ്രായമായവരെയും ഉള്‍പ്പെടുത്തി ഒരു ശക്തമായ പാനലിനു രൂപം കൊടുത്തു കൊണ്ടിരിയ്ക്കുകയാണെന്നു ചാക്കോ പറഞ്ഞു

ഹൂസ്റ്റണിലെ മലയാളികള്‍ക്ക് സുപരിചിതനാണ് ചാക്കോ തോമസ്.

30 വര്‍ഷത്തിലേറെയായി താന്‍ അഭിമാനത്തോടെ സേവിക്കുന്ന കമ്മ്യൂണിറ്റിയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (MAGH) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ട്.

മാഗ് ല്‍ നിരവധി വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ചാക്കോ തോമസ് സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ ഒന്നിലധികം തവണ പ്രവര്‍ത്തിച്ചു. ഈ അനുഭവങ്ങള്‍ സംഘടനയുടെ മൂല്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കാന്‍ തന്നെ സഹായിച്ചുവന്നു അദ്ദേഹം പറഞ്ഞു .

നിലവില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു, അവിടെ സംരംഭകര്‍, പ്രൊഫഷണലുകള്‍, കമ്മ്യൂണിറ്റി സംഘടനകള്‍ എന്നിവരൂമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

വിവിധ സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചാക്കോ തോമസ് ഓര്‍ത്തഡോക്ള്‍സ് സഭയുടെ സെന്റ് തോമസ് കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ട്രഷററായി മൂന്ന് തവണയും സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നമ്മുടെ ശക്തമായ പൈതൃകത്തെ കാത്തുസൂക്ഷിച്ച് സുതാര്യത, ഉത്തരവാദിത്തം,സഹകരണ മനോഭാവം എന്നിവയോടെ മാഗിനെ നയിക്കാന്‍ ലക്ഷ്യമിടുന്ന ചാക്കോ തോമസ് എല്ലാ മാഗ് അംഗങ്ങളുടെയും നിര്‍ലോഭമായ പിന്തുണ ആവശ്യപ്പെട്ടു. 

Similar News