ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനാര്‍ഥി പി. സി. മാത്യു ഓണ്‍ലൈന്‍ ക്യാമ്പയിന്‍ കിക്ക് ഓഫ് പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ നിര്‍വഹിച്ചു

Update: 2024-12-24 12:03 GMT

ഡാളസ്: ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനാര്‍ഥി പി. സി. മാത്യു ഓണ്‍ലൈന്‍ ക്യാമ്പയിന്‍ കിക്ക് ഓഫ് ഡിസംബര്‍ 15 ചേര്‍ന്ന യോഗത്തില്‍ അഗപ്പേ ഹോം ഹെല്‍ത്ത് പ്രെസിഡന്റും അഗപ്പേ ചര്‍ച്സ്റ്റ സീനിയര്‍ പാസ്റ്ററും കൂടിയായ ഷാജി കെ. ഡാനിയേല്‍ പ്രാര്‍ത്ഥനയോടെ നിര്‍വഹിച്ചു. പി. സി. മാത്യു വുമായി തനിക്കുള്ള വര്ഷങ്ങളോളമുള്ള പരിചയത്തെപ്പറ്റിയും പി. സി. മാത്യുവിന്റെ കമ്മ്യൂണിറ്റിയോടുള്ള സ്‌നേഹത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയും വികാരപരമായും ആദര്‍ശപരമായും ഉള്ള എല്ലാ പിന്തുണയും വാക്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

2021 ല്‍ പി. സി മാത്യു ഗാര്‍ലാന്‍ഡ്ഡി സ്ട്രിക്ട് 3 ല്‍ മത്സരിക്കുകയും നാലു സ്ഥാനാര്‍ഥികളില്‍ രണ്ടാമതാകുകയും ചെയ്തത് മലയാളികള്‍ക്ക് അഭിമാനമായി. പിന്നീട് 2023 ല്‍ മത്സരിക്കുകയും ജയിച്ച സ്ഥാനാര്ഥിയുമായിമായും സിറ്റി, മേയര്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുമായി നല്ല ബന്ധങ്ങള്‍ ഉണ്ടാക്കി എടുക്കുകയും ചെയ്തു. സീനിയര്‍ സിറ്റിസണ്‍സ് കമ്മിഷണര്‍ ആയി മേയറാല്‍ അപ്പോയ്ന്റ് ചെയ്യപ്പെട്ടു. മലയാളീ, ഇന്ത്യന്‍ സമൂഹത്തോടൊപ്പം അമേരിക്കന്‍ ജനതയോടപ്പം മാനുഷീക പരിഗണയോടെ പ്രവര്‍ത്തിക്കുവാന്‍ സിറ്റി ഭരണചക്രത്തില്‍ തനിക്കു സാധിക്കും എന്ന് പി. സി. അടിയുറച്ചു വിശ്വസിക്കുന്നു. ഇപ്പോള്‍ ഒരു വലിയ കമ്മ്യൂണിറ്റിയുടെ ഹോം ഔനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. മറ്റൊരു കമ്മ്യൂണിറ്റിയിലും തന്റെ പ്രവര്‍ത്തനം നടത്തുന്നു.

ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രെസിഡന്റും, 2005 മുതല്‍ കേരള അസോസിയേഷന്‍, അംഗമാണ്ഡ. ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ അംഗമാണ്. ഡബ്ല്യൂ. എം. സി. എന്ന നെറ്റ്വര്‍ക്ക് സങ്കടന വഴിയായി പല നല്ല പ്രവര്‍ത്തനങ്ങളും കാഴ്ച വെച്ച് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ വഴിയായി ഗോപിനാഥ് മുതുകാടിന്റെ പ്രവര്‍ത്തനങ്ങള്‍ക് സഹായം നല്‍കുകയുണ്ടായി. ടിക്കറ്റ് പിരിക്കാതെ പല ഓണാഘോഷ പരിപാടികള്‍ നടത്തി മലയാളി മനസുകളില്‍ സ്ഥാനം നേടിയ ഒരു വ്യക്തിത്വമാണ് പി. സി. യുടേത്. ആത്മ വിശ്വസം കൈവെടിയാതെ, അഭിമാനം അടിയറ വെയ്ക്കാതെ മുന്നോട്ടു പോകുമെന്ന് പി. സി. പറഞ്ഞു.

താന്‍ ഫോക്കസ് ചെയ്യന്ന കാര്യങ്ങളെ പറ്റി പി. സി. മാത്യു വിവരിച്ചു. സേഫ്റ്റി: ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഏറ്റവും വലിയ പ്രാധാന്യം നല്‍കും. പ്രത്യേകിച്ച് സീനിയര്‍ സിറ്റിസണ് അതില്‍ മുന്‍ഗണന ഉണ്ടായിരിക്കും. കാരണം പ്രായം കൂടുമ്പോള്‍ പലര്‍ക്കും ജീവിതത്തെ ഭയമാണ്‌സു. രക്ഷിതത്വം സൂക്ഷിക്കുവാന്‍ അവരെ പ്രാപ്തരാക്കും. ഇപ്പോള്‍ ഇവിടെ താമസമില്ലാത്ത വീടുകളില്‍ മോഷണങ്ങള്‍ നടക്കുന്നുണ്ട്. കാറുകള്‍ പൊളിച്ചു മോഷണങ്ങള്‍ നടത്താറുണ്ട്. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ജനങ്ങളെ പ്രത്യകിച്ചും പ്രതിരോധിക്കുവാന്‍ ട്രൈനിംഗുകള്‍ നടത്തുവാന്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിനോടാവശ്യപ്പെടും. ജനങ്ങളുടെ ഹെല്‍ത് കെയറിനു മുന്‍തൂക്കം കൊടുക്കും. പുതിയ ഹോസ്പിറ്റലിനുള്ള സാധ്യത ആരായും. സാമ്പത്തികമായി സിറ്റിയെ വളര്‍ത്തുക: സാമ്പത്തികമായി വളരുക എന്നുവെച്ചാല്‍ ഗാര്‍ലണ്ടില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും സാമ്പത്തീകമായി സ്വയം പര്യപ്തത പ്രാപിക്കുക എന്നുള്ളതാണ്. അതിനു ഏവര്‍കും ജോലിയോ ചെറുതും വലുതുമായ ബിസിനസ്സോ ഉണ്ടാവണം. ഗാര്‍ലാന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്സുമായി ചേര്‍ന്നു അതിനായി പദ്ധതികള്‍ നടപ്പാക്കും. ഇന്‍ഫ്രാസ്ട്രക്ച്ചര്‍: പദ്ധതികള്‍ക്കുള്ള പ്ലാനുകള്‍ തയ്യാറാക്കി നിക്ഷേപങ്ങള്‍ നേടിക്കൊണ്ട് റോഡുകള്‍, പാലങ്ങള്‍, പൊതുവായ ശലങ്ങള്‍ ഒക്കെ മനോഹരമാക്കും. ഇപ്പോള്‍ ഉള്ള പാര്‍ക്കുകള്‍ ജനങ്ങള്‍ ശരിയായ നിലയില്‍ ഉപയോഗിക്കുന്നതായി കാണുന്നില്ല. എന്നാല്‍ അനാവശ്യമായ ചിലവുകള്‍ കുറച്ചുകൊണ്ട് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യങ്ങള്‍ ചെയ്യും. പ്രോപ്പര്‍ട്ടി ടാക്‌സ് മുതലായവില്‍ കുറവ് വരുത്തുവാന്‍ ബന്ധപ്പെടട്ടെ അധികാരികളുമായി സംസാരിക്കും. വീടുകള്‍ ഇല്ലാതെ അലഞ്ഞു നടക്കുന്നവരും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഒരുക്കും.

ക്യാമ്പയിന്‍ മാനേജര്‍ മാര്‍ട്ടിന്‍ പാലേറ്റി, സെക്രട്ടറി കാര്‍ത്തികാ പോള്‍, ജോഷ് ഗാര്‍ഷ്യ, ട്രെഷറര്‍ ബില്‍ ഇന്‍ഗ്രാം, ടോം ജോര്‍ജ്, പ്രീതി പണയിടത്തില്‍, പ്രൊഫസര്‍ ജോയ് പല്ലാട്ടുമഠം, മാത്യുക്കുട്ടി ആലും പറമ്പില്‍ മുതലായവര്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു. ഈ വരുന്ന ഞായറഴ്ച 29 ന് വൈകിട്ട് 4:30 ന് ഗാര്‍ലണ്ടിലുള്ള കിയ, 580 KASTLEGLEN DRIVE ഹാളില്‍ ഡിന്നറോടുകൂടിയ ഫിസിക്കല്‍ മീറ്റിങ്ങും (കിക്ക് ഓഫ്) നടത്തുമെന്നും ക്യാമ്പയിന്‍ മാനേജര്‍ അറിയിച്ചു. പി. സി. മാത്യുവിനെ പിന്തുണക്കുന്ന ഏവര്‍കും സ്വാഗതം എന്ന് മാര്‍ട്ടിന്‍ പാലേറ്റി അറിയിച്ചു.

Tags:    

Similar News