എന്‍വൈസിടി സപ്ലൈ ലൊജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം 2024 ഒക്ടോബര്‍ 12-ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സിലുള്ള മലയാളികളായ ഉദ്യോഗസ്ഥന്മാരുടെയും, സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോയവരുടെയും കുടുംബ സംഗമം 2024 ഒക്ടോബര്‍ 12 ശനിയാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ ഫ്‌ലോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലുള്ള ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ്. കഴിഞ്ഞ സംഗമത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഈ സംഗമത്തില്‍ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അരുണ്‍ അച്ചന്‍കുഞ്ഞ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.
ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ചുമതലയാണ്. അടുത്ത വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തില്‍ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
വാര്‍ത്ത: ജയപ്രകാശ് നായര്‍