യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം

Update: 2024-09-30 10:16 GMT

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷവും ആറന്മുള സദ്യയും ശ്രദ്ധേയമായി. കേരള തനിമയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. ചെണ്ടമേളം, മാവേലിയുടെ എഴുന്നെള്ളത്, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.

ഓണാഘോഷങ്ങള്‍ സംഘടനകളില്‍ ആഘോഷമാക്കുമ്പോഴാണ് യഥാര്‍ത്ഥ കൂട്ടായ്മ ഉണ്ടാകുന്നതെന്ന് യോങ്കേഴ്‌സ് പ്രസിഡന്റ് പ്രസിഡന്റ് പ്രദീപ് നായര്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും ആഘോഷമാണിത്. കൂട്ടായ്മയിലൂടെ ഓണം ഒത്തൊരുമയുടെ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോങ്കേഴ്‌സ് മേയര്‍ മൈക് സ്പാനോ, ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഷെല്ലി മേയര്‍, ജോണ്‍ ഐസക്, ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് , ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, മുന്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ ഷിനു ജോസഫ്, തോമസ് കോശി ഫോമാ ക്യാപിറ്റല്‍ റീജിയനില്‍ നിന്ന് ഡോ. മധു നമ്പ്യാര്‍ തുടങ്ങി അമേരിക്കയിലെ പ്രമുഖര്‍ പങ്കെടുത്തു.

ആറന്മുള സദ്യയായിരുന്നു മുഖ്യ ശ്രദ്ധാ കേന്ദ്രം. തൂശനിലയില്‍ ഇരുപത്തഞ്ചോളം വിഭവങ്ങളാണ് അണിനിരന്നത്. പൂനെല്ലരി ചോറ്, തോരന്‍, ചെറുപയര്‍ പരിപ്പ്, ഇഞ്ചി കറി, പര്‍പ്പിടകം (വലുത്, ചെറുത്), മാങ്ങ അച്ചാര്‍, നെയ്യ്, നാരങ്ങ അച്ചാര്‍, ആറന്മുള വറുത്ത എരിശ്ശേരി, സാമ്പാര്‍, അവിയല്‍, വഴുതനങ്ങ മെഴുക്കുപുരട്ടി, പുളിശ്ശേരി, ഏത്തക്ക ഉപ്പേരി, രസം, ശര്‍ക്കര പുരട്ടി, പച്ചമോര്, അടപ്രഥമന്‍, പാല്‍പ്പായസം, മധുര പച്ചടി, ??പഴം,കൊണ്ടാട്ടം, ബീറ്റ് റൂട്ട് കിച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഇലയില്‍ വിളമ്പിയത്

പരിപാടിയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.കെ അടക്കമുള്ള സമീപ രാജ്യങ്ങളില്‍ നിന്നുമുള്ള മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി.ഷീജാ നിശാന്ത് കലാസന്ധ്യക്ക് നേതൃത്വം നല്‍കി. ബിന്ദ്യ ശബരിയുടെ നേതൃത്വത്തില്‍ തിരുവാതിര അരങ്ങേറി. മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, നാട്യമുദ്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, സാത്വിക ഡാന്‍സ് അക്കാദമി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നൃത്തനൃത്ത്യങ്ങള്‍ക്ക് അവതരിപ്പിച്ചു. ഭുവന ആനന്ദ് (ചിക്കാഗോ), കാര്‍ത്തിക് കൃഷ്ണ (ബോസ്റ്റണ്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വേദി കീഴടക്കി.

Tags:    

Similar News