ട്രൈസ്റ്റേറ്റ് ഓണാഘോഷം- ഹോസ്പിറ്റാലിറ്റി വോളന്ററിയേഴ്‌സിന് വേണ്ടി ഓണക്കോടി വിതരണം

Update: 2025-06-30 10:46 GMT

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രൈസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മനോഹരമായ ഓണക്കോടിഎത്തിചെര്‍ന്നതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍അറിയിച്ചു. ഓണ സദ്യയുമായി ബന്ധപ്പെട്ടു

പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്കാണ് ഓണക്കോടികള്‍ സമ്മാനിക്കുക.ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരുകുടകീഴില്‍ അണി നിരത്തി കൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറംഅവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മെഗാ തിരുവാതിര,വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലിയെ ഹെലികോപ്റ്ററില്‍എഴുന്നള്ളത്ത്, ചെണ്ടമേളം, ഗാനമേള, എന്നിവ കൊണ്ട് മുന്‍കാലങ്ങളില്‍ദേശീയ തലത്തില്‍ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറംഓണാഘോഷ പരിപാടികള്‍ ഇത്തവണ ആഗസ്റ്റ് 23 നു ആണ്ഫിലാഡല്‍ഫിയയില്‍ അരങ്ങേറുക.

സ്പാര്‍ക് ഓഫ് കേരളാ എന്റ്റര്‍ടൈന്‍മെന്റ്റിന്റ്റിന്റ്റെ താരങ്ങളുംപിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികള്‍ക്ക്കൊഴുപ്പേറും.കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു മാത്യു 267 8939571 (ചെയര്‍മാന്‍), സാജന്‍ വര്‍ഗീസ് 215 906 7118 (ജനറല്‍ സെക്രട്ടറി),ജോര്‍ജ് ഓലിക്കല്‍ 215 873 4365 (ട്രെഷറര്‍), അഭിലാഷ് ജോണ്‍ 267 701 3623(ഓണാഘോഷ ചെയര്‍മാന്‍), വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341(പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അരുണ്‍ കോവാട്ട് 215 681 4472 (പ്രോഗ്രാംപ്രൊഡ്യൂസര്‍), രാജന്‍ സാമുവേല്‍ 215 435 (കേരളാ ഡേ ചെയര്‍മാന്‍)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സുമോദ് തോമസ് നെല്ലിക്കാല

Similar News