ഒരുമ 'പൊന്നാണ നക്ഷത്രരാവ്'റിവര്‍‌സ്റ്റോണ്‍ മലയാളികളെ പൊന്നിന്‍ പ്രഭയിലാക്കി അരങ്ങേറി

Update: 2025-09-02 11:51 GMT

ഷുഗര്‍ലാന്‍ഡ്: റിവര്‍‌സ്റ്റോണ്‍ മലയാളി സംഘടനയായ 'ഒരുമ' 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളില്‍ പൊന്നിന്‍ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തില്‍ നാട്യ ,നൃത്ത ,സംഗീത മുഹൂര്‍ത്തങ്ങളോടെ അരങ്ങേറി.

സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദര്‍ശിക്കാന്‍ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന് പ്രതീകത്മകമായിറിവര്‍‌സ്റ്റോണ്‍ ബാന്‍ഡിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലി ,മേയര്‍,ജഡ്ജ്,പോലീസ് ക്യാപ്റ്റന്‍, ആക്ഷന്‍ ഹീറോ ഓഫ് മോളിവുഡ് ഇന്‍ ഹൂസ്റ്റണ്‍,ഒരുമ എക്‌സിക്യൂട്ടിവുകള്‍,ഇതര സംഘടനാ പ്രതിനിധികള്‍ എന്നിവരൊത്ത് ഗംഭിര വരവേല്‍പ്പോടെ വേദിയില്‍ എത്തി ഭദ്രദിപം കൊളുത്തി പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമായി.

ഒരുമ പ്രസിഡന്റ്‌റ് ജിന്‍സ് മാത്യു കിഴക്കേതില്‍ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു.

മോളിവുഡ് ആക്ഷന്‍ ഹീറോ സ്റ്റാര്‍ ബാബു ആന്റണി കലാമേളക്ക് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ മുഖ്യ പ്രഭാഷണം നടത്തി പോലീസ്‌ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ മാഗ് പ്രസിഡന്റ് ജോസ് കെ.ജോണ്‍ എന്നിവര്‍ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഒരുമയുടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് റീനാ വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു.ഡോ.ജോസ് തൈപ്പറമ്പില്‍,ഡോ.സീനാ അഷറഫ്,ഡോ.റെയ്‌നാ റോക്ക്,മേരി ജേക്കബ്,മെര്‍ലിന്‍ സാജന്‍ എന്നിവര്‍ അവതാരകരുടെ പ്രകടനം കലാമേളക്ക് മാറ്റുരച്ചു.ഒരുമ മന്നന്‍ മങ്ക,മിന്നല്‍ മന്നന്‍ മങ്ക എന്നിവരെ തെരഞ്ഞെടുത്തു.

Similar News