പമ്പ മലയാളീ അസ്സോസ്സിയേഷന്‍ ന്യൂ ഇയര്‍ ആഘോഷം വര്‍ണാഭമായി

Update: 2025-01-11 11:52 GMT

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ അസോസിയേഷന്‍ ഫോര്‍ മലയാളീസ് പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ്‌റ് (പമ്പ) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ആഘോഷിച്ചു. പമ്പ പ്രെസിഡെന്റ്‌റ് റെവ ഫിലിപ്‌സ് മോടയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പുതിയ പ്രെസിഡെന്റ്‌റ് ജോണ്‍ പണിക്കര്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു. ഡോ ഈപ്പന്‍ ഡാനിയേല്‍ മുഖ്യ സന്ദേശം നല്‍കി.

കോര്‍ഡിനേറ്റര്‍ അലക്‌സ് തോമസ്, സുധ കര്‍ത്താ, വിന്‍സെന്റ്റ് ഇമ്മാനുവേല്‍, അഭിലാഷ് ജോണ്‍, ഫിലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ജോര്‍ജുകുട്ടി ലൂക്കോസ്, വത്സ തട്ടാര്‍കുന്നേല്‍, ബ്രിജിത് വിന്‍സെന്റ്റ്. സുരേഷ് നായര്‍, മോഡി ജേക്കബ് എന്നിവര്‍ ആശംസ പ്രെസംഗവും, സുമോദ് നെല്ലിക്കാല നന്ദി പ്രെകാശനം നടത്തി.

മേഴ്‌സി പണിക്കര്‍, രാജു പി ജോണ്‍, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനത്തെത്തുടര്‍ന്നു വിവിധ എന്റെര്‍ടൈന്‍മെന്റ്റ് പരിപാടികള്‍ അരങ്ങേറുകയുണ്ടായി.

പരിപാടിയോടനുബന്ധിച്ചു പ്രെസിഡെന്റ്‌റ് റെവ ഫിലിപ്‌സ് മോടയില്‍ പുതിയ പ്രെസിഡെന്റ്‌റ് ജോണ്‍ പണിക്കര്‍ക്കു ഔദോഗിക രേഖകള്‍ കൈമാറി, ജനറല്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കലിനുവേണ്ടി ജോയിന്‍ സെക്രട്ടറി തോമസ് പോള്‍ ഔദോഗിക രേഖകള്‍ സ്വീകരിച്ചു. ട്രെഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു.

അലക്‌സ് തോമസ് (വൈസ് പ്രെസിഡന്റ്റ്), തോമസ് പോള്‍ (അസ്സോസിയേറ്റ് സെക്രട്ടറി), രാജന്‍ സാമുവേല്‍ (അസ്സോസിയേറ്റ് ട്രെഷറര്‍), ഫിലിപ്പോസ് ചെറിയാന്‍ (അക്കൗണ്ടന്റ്റ്), ജോര്‍ജ് പണിക്കര്‍ (ഓഡിറ്റര്‍) എന്നിക്കരെ കൂടാതെ ചെയര്‍ പേഴ്‌സണ്‍സ് ആയി സുരേഷ് നായര്‍ (ആര്‍ട്‌സ്), സുധ കര്‍ത്താ (സിവിക് ആന്‍ഡ് ലീഗല്‍), റെവ. ഫിലിപ്‌സ് മോടയില്‍ (എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോര്‍ഡിനേറ്റര്‍), എബി മാത്യു (ലൈബ്രററി), ഈപ്പന്‍ ഡാനിയേല്‍ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോണ്‍ (മെമ്പര്‍ഷിപ്), മോണ്‍സണ്‍ വര്‍ഗീസ് (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേല്‍ (ഇന്‍ഡോര്‍ ഗെയിംസ്), ടിനു ജോണ്‍സന്‍ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാര്‍കുന്നേല്‍ (വിഷ്വല്‍ മീഡിയ), സെലിന്‍ ജോര്‍ജ് (വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍), അലക്‌സ് തോമസ് (ബില്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരെ കൂടാതെ റോണി വര്‍ഗീസ് (സ്‌പോര്‍ട്‌സ്), അഭിലാഷ് ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോര്‍ജ്കുട്ടി ലൂക്കോസ് (പി ര്‍ ഓ ), വി വി ചെറിയാന്‍ (കമ്മ്യൂണിറ്റി സര്‍വീസ്) ജയാ സുമോദ് (ചാരിറ്റി), ഡൊമനിക് ജേക്കബ് (ഫുഡ് കോര്‍ഡിനേറ്റര്‍) എന്നിവരെ കൂടി എക്‌സിക്യൂട്ടീവ് കമ്മിറ്റയിലേക്കു തിരങ്ങെടുക്കുകയുണ്ടായി

Similar News