പമ്പ അസോസിയേഷനില്‍ അലക്‌സ് തോമസ്, സുമോദ് നെല്ലിക്കാല, ജോയ് തട്ടാര്‍കുന്നേല്‍ നയിക്കുന്ന എന്നിവര്‍ പുതിയ ഭരണസമിതി
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളി പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ് (പമ്പ) അസോസിയേഷന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പെന്‍സില്‍വാനിയ യിലെ മലയാളികളുടെ ഉന്നമനത്തിനുവേണ്ടി രൂപം കൊണ്ട പമ്പ അസോസിയേഷന്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകയില്‍ ഉയര്‍ന്ന പ്രെവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിന് പ്രെശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ജോണ്‍ പണിക്കറുടെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷീകയോഗത്തില്‍ ജോര്‍ജ് ഓലിക്കല്‍ വാര്‍ഷീക റിപ്പോര്‍ട്ടും സുമോദ് നെല്ലിക്കാല വാര്‍ഷീക കണക്കും അവതരിപ്പിച്ചതിനുശേഷം ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സുധാ കര്‍ത്തയുടെ നേതൃത്വത്തില്‍ നടന്ന ഇലക്ഷനില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തമ്പി പോത്തന്‍, രാജന്‍ സാമുവേല്‍, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ ഇലക്ഷന്‍ നടപടികള്‍ സുമഗമമാക്കുന്നതുവേണ്ടിയുള്ള ക്രെമീകരണം നടത്തി.
പ്രസിഡന്റായി അലക്‌സ് തോമസ്, വൈസ് പ്രസിഡന്റായി ജോര്‍ജ് ഓലിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു. സുമോദ് തോമസ് നെല്ലിക്കാല ജനറല്‍ സെക്രട്ടറിയായും അഭിലാഷ് ജോണ്‍ അസോസിയേറ്റ് സെക്രട്ടറിയായും ചുമതലയേറ്റു.
ട്രഷററായി ജോയ് തട്ടാര്‍കുന്നേല്‍, അസോസിയേറ്റ് ട്രഷററായി തോമസ് പോള്‍, അക്കൗണ്ടന്റായി ഫിലിപ്പോസ് ചെറിയാന്‍ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അലക്‌സ തോമസ് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ വ്യക്തിയാണ്. ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ അദ്ദേഹം മുന്‍പ് സുപ്രധാന നേതൃത്വ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മികച്ച വാക്മിയായ അലക്‌സ് തോമസ് വിവിധ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമാണ്.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുമോദ് തോമസ് നെല്ലിക്കാല ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സംഘടനകളില്‍ നേതൃത്വ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അനുഭവസമ്പന്നനാണ്.
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജോയ് തട്ടാര്‍കുന്നേല്‍ സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള വ്യക്തിയാണെന്ന് മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ കൂടി തെളിയിച്ചിട്ടുണ്ട്.
മറ്റ് ഭാരവാഹികള്‍: ആര്‍ട്ട് - രാജു പി. ജോണ്‍, സിവിക് & ലീഗല്‍ - സുധാ കര്‍ത്ത, ലിറ്റററി - ഡോ. ഈപ്പന്‍ ഡാനിയേല്‍, എഡിറ്റോറിയല്‍ ബോര്‍ഡ് - ജോണ്‍ പാണിക്കര്‍, ബില്‍ഡിംഗ് പ്രോജക്ട് - അലക്സ് തോമസ്, ഐടി കോഓര്‍ഡിനേറ്റര്‍ - മോഡി ജേക്കബ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ - സുരേഷ് നായര്‍, പബ്ലിക് റിലേഷന്‍സ് - ജോണ്‍സണ്‍ യോഹന്നാന്‍, ഫെസിലിറ്റി - ജേക്കബ് കോര, ലൈബ്രറി - വല്‍സ തട്ടാര്‍കുന്നേല്‍, മെമ്പര്‍ഷിപ്പ് - വി.വി. ചെറിയാന്‍, ഫണ്ട്രെയ്‌സിംഗ് - രാജന്‍ സാമുവല്‍, ഇന്‍ഡോര്‍ ഗെയിംസ് - തമ്പി പോത്തന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ - മോന്‍സണ്‍ വര്‍ഗീസ്, ഫുഡ് & റിഫ്രഷ്‌മെന്റ് - റേച്ചല്‍ തോമസ്, സ്‌പോര്‍ട്‌സ് - അലക്സ് ബാബു, കമ്മ്യൂണിറ്റി ആക്ടിവിറ്റീസ് - റവ. ഫിലിപ്‌സ് മോടയില്‍ , ചാരിറ്റി - ജയ സുമോദ്, ഫോട്ടോഗ്രാഫി - എബി മാത്യു, വിഷ്വല്‍ മീഡിയ - ടിനു ജോണ്‍സണ്‍, വുമണ്‍സ് ഫോറം - സെലീന്‍ ഓലിക്കല്‍.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി സുധാ കര്‍ത്ത, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറിയായി തമ്പി പോത്തന്‍ എന്നിവരെയും, ഓഡിറ്ററായി മേഴ്‌സി പണിക്കര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ നേതൃത്വത്തിന് കീഴില്‍ സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക, ദാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സുമോദ് തോമസ് നെല്ലിക്കാല
