ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ പിക്നിക്കും പൊതുയോഗവും ശനിയാഴ്ച്ച

Update: 2025-04-24 09:28 GMT

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : ടെക്‌സസിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്നിക്കും പൊതുയോഗവും വൈവവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടും.

ഏപ്രില്‍ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മുതല്‍ മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കില്‍ (പവിലിയന്‍ എ ) നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന സ്പ്രിങ് പിക്നിക്കിലേക്കും വാര്‍ഷിക പൊതുയോഗത്തിലേക്കും ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള റാന്നി നിവാസികളായ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ബിനു സഖറിയ,ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ എന്നിവര്‍ അറിയിച്ചു.

പിക്നിക്കിനോടനുബന്ധിച്ചു നടത്തുന്ന പൊതുയോഗത്തില്‍ എച്ച്.ആര്‍.എ പ്രസിഡന്റ് ബാബു കൂടത്തിനാല്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ 2025-2026 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍(മാഗ്) പ്രസിഡന്റ് ജോസ്.കെ.ജോണ്‍ സമ്മേളനം ഉത്ഘാടനം ചെയ്യും.വിവിധ കലാകായിക വിനോദങ്ങള്‍, വിഭവ സമൃദ്ധമായ ബാര്‍ബിക്യു ഡിന്നര്‍ എന്നിവ ആസ്വദിക്കുവാന്‍ ഹൂസ്റ്റണിലെ എല്ലാ റാന്നി തറവാട് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നുവന്നു ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :

ബാബു കൂടത്തിനാലില്‍ - 713 291 9895

ബിനു സഖറിയ - 865 951 9481

ജിന്‍സ് മാത്യു കിഴക്കേതില്‍ - 832 278 9858

Similar News