ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരവേദിയില്‍ 'പയനിയര്‍' പുരസ്കാരങ്ങള്‍ നല്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നു.
ജോര്‍ജ്ജ് ജോസഫ്
ന്യു യോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലന്‍സ് പുരസ്കാര ചടങ്ങു ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ വെച്ച് നടക്കുമ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തു തങ്ങളുടേതായ വലിയ സംഭാവനകള്‍ നല്കിയവരെയും ഇപ്പോഴും ഈ രംഗത്ത് തുടരുന്ന മാധ്യമ പ്രതിഭകളെയും മാധ്യമ സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും 'പയനിയര്‍' പുരസ്കാരം നല്കി ആദരിക്കും. ഇത്തരത്തിലുള്ള ഒരു ആദരം ആദ്യമായാണ് നല്‍കുന്നത്.
കഴിഞ്ഞ പുരസ്കാര വേദിയില്‍ 'ഗുരുവന്ദനം' നല്കി ആദരിച്ചവരുടെ മറുപടിപ്രസംഗം ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. 'ഞങ്ങളെ പോലെ പൂര്ണസമായ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും, അല്ലെങ്കില്‍ മാധ്യമ രംഗത്ത് നിന്ന് തന്നെ പൂര്‍ണമായി വിരമിച്ചവരെ തേടിപ്പിടിച്ചു ആദരിക്കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാണിച്ച മനസ്കതയെ' 'ഗുരുവന്ദനം' ലഭിച്ചവര്‍ വാനോളം പുകഴ്ത്തുകയുണ്ടതായി.
'ഗുരുവന്ദനം' ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ടതായിരുന്നു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വെച്ച് നടന്ന ഈ ചടങ്ങു മാധ്യമരംഗത്തെ ഏറ്റവും അപൂര്‍വ്വമായ നിമിഷം തന്നെയായിരുന്നു. മാധ്യമപ്രവര്‍ത്തക കുടുംബത്തിലെ കാരണവമാര് ആയ ടി.ജെ.എസ്.ജോര്‍ജ്, ബി ആര് പി ഭാസ്കര്‍ , പി.രാജന് , കെ മോഹനന് എന്നിവരെ 'ഗുരുവന്ദനം' എന്ന ചടങ്ങിലൂടെ ആദരിച്ചു.
മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും, ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം. ജി രാധാകൃഷ്ണന് , മനോരമ ന്യൂസ് മേധാവി ജോണി ലൂക്കോസ്, അങ്ങനെ പ്രമുഖരായ എല്ലാവരും വേദിയിലേക്ക് എത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലേക്ക് എത്താന്‍ സാധിക്കാതിരുന്ന ഗുരുതുല്യരായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ടി ജെ സ് ജോര്‍ജിനും ബിആര്‍പി ഭാസ്കറിനും വീട്ടിലെത്തി ഗുരുവന്ദനം പുരസ്കാരം കൈമാറുകയും ചെയ്തു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാകാത്ത ചടങ്ങുതന്നെയായി
2025 ജനുവരി 10-നു നടക്കുന്ന ചടങ്ങു എന്ത് കൊണ്ടും അവിസ്മരണീയമായി മാറും എന്ന് പ്രസിഡന്റ് സാമുവല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍), സെക്രട്ടറി ഷിജോ പൗലോസ് , ട്രഷറര്‍ വിശാഖ് ചെറിയാന്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സുനില്‍ തൈമറ്റം, 2026-27 നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു എന്നിവര്‍ അറിയിച്ചു.
മന്ത്രിമാരായ കെ. രാജന്, കെ.ബി. ഗണേഷ് കുമാര്‍, പി. രാജീവ്, റോഷി അഗസ്റ്റിന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എന്നിവരടക്കം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക. അമേരിക്കയില്‍ നിന്നുളളവര്‍ അടക്കമുള്ള നിരവധി പേര് ഈ പുരസ്കാരവേദിയില്‍ ഉണ്ടാകും എന്ന് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുള കുന്നം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു,
ജനുവരി ആദ്യം കൊച്ചിയില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അവാര്‍ഡ് വിജയികളെ പ്രഖ്യാപിക്കുമെന് പ്രസിഡന്റ് സാമുവല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍) പറഞ്ഞു. കേരളത്തില്‍ ഇതിന്റെ കാര്യങ്ങള്‍ സമന്വയിപ്പിക്കുന്നത് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രതാപ് നായരാണ്.
എന്‍ പി രാജേന്ദ്രന്, ഡി വിജയമോഹന്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്, വി.ബി. പരമേശ്വരന്, ആര്, രാജഗോപാല്‍ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമര്തന പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ ട്രൈസ്റ്റാര്‍ 1 917 662 1122, ഷിജോ പൗലോസ് 1 201 238 9654 പ്രതാപ് നായര്‍ 91 984 721 0447 indiapressclubofna@gmail.com