മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 21, 22 തീയതികളില്‍ ഹൂസ്റ്റണില്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2025-03-19 14:02 GMT
  • whatsapp icon

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജിയന്‍ ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ സിറ്റിസണ്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 12- മത് സൗത്വെസ്‌റ് റീജിയണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 21, 22 (വെള്ളി, ശനി) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 നു തുടങ്ങി മാര്‍ച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോണ്‍ഫറന്‍സ് സമാപിക്കും.ഡാളസ്, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഒക്ലഹോമ, സാന്‍ അന്റോണിയോ, ലബ്ബക്ക്, കാന്‍സസ് ഇടവകകളില്‍ നിന്നും 450 അംഗങ്ങള്‍ കോണ്ഫറന്‍സില്‍ പങ്കെടുക്കുന്നതിനു ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Faith in Renewal and Motion : ' Faith without deeds is dead' 'അങ്ങനെ വിശ്വാസവും പ്രവര്‍ത്തികളില്ലാത്തതായാല്‍ സ്വതവേ നിര്‍ജീവമാകുന്നു' ( യാക്കോബ് 2:17) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങള്‍ നടക്കും.ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്‌സ് യോഹന്നാന്‍, ലബ്ബക്, സാന്‍ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോണ്‍ എന്നിവര്‍ പഠന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി റവ. സാം.ഈശോ ( വികാരി/പ്രസിഡണ്ട്) റവ. ജീവന്‍ ജോണ്‍ ( അസി. വികാരി/ വൈസ് പ്രസിഡണ്ട്) എബ്രഹാം ഇടിക്കുള (ജനറല്‍ കണ്‍വീനര്‍) തങ്കമ്മ ജോര്‍ജ് (പ്രയര്‍ സെല്‍) സൂസന്‍ ജോസ് (ഷീജ- രജിസ്ട്രേഷന്‍) ബാബു ടി ജോര്‍ജ് (ഫിനാന്‍സ്) ജോസഫ് ജോര്‍ജ് തടത്തില്‍ (ഫുഡ്) ഷെറി റജി (മെഡിക്കല്‍) മാത്യു സക്കറിയ (ബ്ലെസ്സണ്‍ - ക്വയര്‍ ) ജൂലി സക്കറിയ ( പ്രോഗ്രാം ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ) ലിലിക്കുട്ടി തോമസ് ( റിസിപ്ഷന്‍/ ഹോസ്പിറ്റാലിറ്റി) വര്‍ഗീസ്. കെ ചാക്കോ ( അക്കൊമൊഡേഷന്‍) വര്‍ഗീസ് ശാമുവേല്‍ ( ബാബു- ട്രാന്‍സ്‌പോര്‍ട്ടെഷന്‍) ജോണ്‍ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി) ജെയ്‌സണ്‍ ശാമുവേല്‍ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നീ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

Similar News