ടിസാക്കിന് 2026 ല്‍ ശക്തമായ നവ നേതൃത്വം

Update: 2025-12-11 15:05 GMT

ഹൂസ്റ്റണ്‍ - സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയര്‍ന്ന ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബിനെ (TISAC) 2006 ല്‍ നയിക്കാന്‍ ശക്തമായ നേതൃനിരയെ തിരഞ്ഞെടുത്തു.സ്റ്റാഫോഡിലെ ടിസാക് കോര്‍പ്പറേറ്റ് ഓഫീസ് ഹാളില്‍ ഒക്ടോബര് 25 നു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.2006 ലെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്

പ്രസിഡന്റ് - ഡാനി രാജു, വൈസ് പ്രസിഡണ്ട് - മാത്യു ചിറപ്പുറത്ത്, സെക്രട്ടറി -മാത്യൂസ് കറുകകളം, ട്രഷറര്‍ - റിമല്‍ തോമസ്, ജോയിന്റ് സെക്രട്ടറി- പ്രിന്‍സ് പോള്‍, ജോയിന്റ് ട്രഷറര്‍ - ജോസഫ് കൈതമറ്റത്തില്‍, പിആര്‍ഒ - സിബു ടോം,സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍- ഫിലിപ്പ് ചോരത്ത്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ -ജോയ് തയ്യില്‍, വിജയന്‍ നെടുംചേരിയില്‍, ഏബി തത്തംകുളം,മീറ്റിംഗ് കോര്‍ഡിനേറ്റര്‍മാര്‍ -തോമസ് കണ്ടാരപ്പള്ളില്‍,റെനി ഇണ്ടിക്കുഴിയില്‍

വടം വലി കോര്‍ഡിനേറ്റര്‍മാര്‍ - ചാക്കോച്ചന്‍ മേടയില്‍, ജുബിന്‍ കുളങ്ങര, പ്രെബിറ്റ് വെല്ലിയന്‍

എല്ലാ പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു

Similar News