ഓഫീസിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലാത്ത ഫെഡറല്‍ തൊഴിലാളികള്‍ക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കി ട്രംപ്

Update: 2025-01-29 13:35 GMT

വാഷിംഗ്ടണ്‍ ഡി സി : ഓഫീസിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലാത്ത ഫെഡറല്‍ തൊഴിലാളികള്‍ക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കി ട്രംപ്. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത്. തന്റെ ഭരണത്തിന്റെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കാത്ത സിവില്‍ സര്‍വീസുകാര്‍ക്ക് ശമ്പളം നല്‍കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്യുന്നു.

അടുത്ത ആഴ്ച വ്യാഴാഴ്ചയോടെ സര്‍ക്കാരുമായി വേര്‍പിരിയുന്നുവെങ്കില്‍ ഈ വര്‍ഷം അവസാനം വരെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പേഴ്സണല്‍ മാനേജ്മെന്റ് ഓഫീസ് ചൊവ്വാഴ്ച അയച്ച ഇമെയിലില്‍ ഫെഡറല്‍ ജീവനക്കാരോട് പറഞ്ഞു. ജീവനക്കാരോട് അവരുടെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് മറുപടി നല്‍കാന്‍ ഇമെയില്‍ ആവശ്യപ്പെടുന്നു.

''ഫെഡറല്‍ വര്‍ക്ക്‌ഫോഴ്സിലെ നിങ്ങളുടെ നിലവിലെ റോളില്‍ തുടരാന്‍ നിങ്ങള്‍ തീരുമാനിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ രാജ്യത്തോടുള്ള നിങ്ങളുടെ സേവനത്തിന് ഞങ്ങള്‍ നന്ദി പറയുന്നു, ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് മാന്യവും ന്യായവുമായ ഒരു വിടവാങ്ങല്‍ നിങ്ങള്‍ക്ക് നല്‍കും,'' ഇമെയിലില്‍ പറയുന്നു.ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന രാജി പരിപാടി ഫെബ്രുവരി 6 വരെ എല്ലാ ഫെഡറല്‍ ജീവനക്കാര്‍ക്കും ലഭ്യമാണ്.

Similar News