അന്താരാഷ്ട്ര വടംവലി മത്സരം ചരിത്ര സംഭവമാക്കാന്‍ ടിസാക്ക് : ഡോ.സഖറിയ തോമസും ജിജു കുളങ്ങരയും ചെയര്‍മാന്‍മാര്‍
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന സീസണ്‍ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാന്‍ ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുന്നു. വടംവലിയോടൊപ്പം തന്നെ ടെക്‌സസിലെ കലാ കായികാസ്വാദകരെ ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ ശേഷിയുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter - Indoor air- conditioning)ആഗസ്ത് 9 നു ശനിയാഴ്ച്ചയാണ് മത്സരം.
പ്രസിഡണ്ട് ഡാനി രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ടിസാക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇവന്റ് ചെയര്‍മാന്മാരായി ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ഡോ. സഖറിയാ തോമസ് (ഷൈജു), ജിജു കുളങ്ങര എന്നിവരെ തെരഞ്ഞെടുത്തു.
ഈ വര്‍ഷത്തെ സീസണ്‍ 4 മത്സരം ഒരു ഉല്‌സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകള്‍
തുടങ്ങിക്കഴിഞ്ഞുവെന്നു ചെയര്‍മന്മാരായി ചുമതല ഏറ്റെടുത്ത ഡോ.ഷൈജുവും ജിജുവും പറഞ്ഞു
നിരവധി സിനിമകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത UGM MOVIES ന്റെ സ്ഥാപകന്‍ കൂടിയായ ഡോ. ഷൈജു ഹൂസ്റ്റണ്‍കാര്‍ക്ക് സുപരിചിതനാണ്.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ജിജു കുളങ്ങര ഒരു മികച്ച സംഘാടകനും വ്യവസായ സംരംഭകനും മാധ്യമ പ്രവര്‍ത്തകനുമാണ് .
യുഎസ്എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാന്‍ എത്തുന്നത്. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും
ക്യാഷ് അവാര്‍ഡുകളും നല്‍കുന്ന ഈ വന്‍ പരിപാടിക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ബഡ്ജറ്റ് ചെയ്തിരിക്കുന്നതെന്ന് ചെയര്‍മാന്മാര്‍ പറഞ്ഞു.
ഓഗസ്റ്റ് 9 നു രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നു അവര്‍ പറഞ്ഞു.
കോട്ടയം സിഎംഎസ് കോളേജിന്റെ കലാ കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനികളെ ഈ വര്ഷം ടിസാക് ചാരിറ്റി വിങ് സഹായിക്കും.പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തില്‍ 35 ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.